KEAM result 2020: തിരുവനന്തപുരം: 2020 – 21 ലെ എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ കീം(KEAM) പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാവുന്നതാണ്. എഞ്ചിനീയറിങ്ങിന് 56,599 വിദ്യാർഥികളും ഫാർമസിയിലേക്ക് 44,390 വിദ്യാർഥികളും പ്രവേശനം നേടി.

സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. ജൂലൈ 17നായിരുന്നു വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടത്തിയത്.

KEAM result 2020: How to check? ഫലം എങ്ങനെ അറിയാം

  • സ്റ്റെപ്പ് 1 – cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • സ്റ്റെപ്പ് 2 – കീം 2020 റിസൾട്ട് (KEAM 2020 result) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • സ്റ്റെപ്പ് 3 – നിങ്ങളുടെ റോൾ നമ്പരും മറ്റ് വിവരങ്ങളും നൽകുന്നതോടെ ഫലം അറിയാൻ സാധിക്കും.
  • സ്റ്റെപ്പ് 4 – ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കാവുന്നതുമാണ്.

റാങ്ക് ലിസ്റ്റും ഫൈനൽ ലിസ്റ്റും പിന്നീട് മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. ഇതിനായി വിദ്യാർഥികൾ അവരുടെ പ്ലസ് ടൂ മാർക്ക് എന്റർ ചെയ്യേണ്ടതുണ്ട്. ഇതിന്റെ തിയതിയും മറ്റ് നടപടികളും പിന്നീട് അറിയിക്കും.

മാർക്കിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടക്കുമ്പോഴും കേരത്തിൽ താമസിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമനവും എസ്‌സി വിദ്യാര്‍ഥികള്‍ക്ക് എട്ട് ശതമാനവും എസ്ടി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനവും സംവരണമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംവരണങ്ങളില്ലാത്തവര്‍ക്ക് 10 ശതമാനവും അംഗപരിമിതര്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook