KEAM NEET UG 2021 Rank List cee.kerala.gov.in: 2021-2022 അധ്യേന വര്‍ഷത്തെ കേരള മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ശനിയാഴ്ച (നവംബര്‍ 27) വൈകുന്നേരം പ്രസിദ്ധീകരിച്ചു. പരീക്ഷ കമ്മിഷണറുടെ ഔദ്യോഗ വെബ്സൈറ്റിലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
www. cee.kerala. gov.in എന്ന വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റ് ലഭ്യമാകുമെന്ന് പരീക്ഷ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി കീം മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ നീറ്റ് – 2021 പരീക്ഷാ ഫലം സമര്‍പ്പിക്കുന്നതിന് കഴിഞ്ഞ 24-ാം തീയതി വൈകുന്നേരം അഞ്ച് മണി വരെ സമയം അനുവദിച്ചിരുന്നു.
പരീക്ഷാ ഫലം സമര്‍പ്പിക്കാന്‍ കഴിയാതെ പോയവരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളും അപേക്ഷകളും പരിഗണിക്കുകയില്ല എന്ന് പരീക്ഷ കമ്മിഷണര്‍ അറിയിച്ചു. അലോട്ട്മെന്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീടായിരിക്കും പ്രസിദ്ധീകരിക്കുക.