scorecardresearch

KEAM 2022 Result: കേരള എൻട്രൻസ് പരീക്ഷ ഫലം എപ്പോൾ, എങ്ങനെ ഫലമറിയാം?

ജൂലൈ നാലിനായിരുന്നു പരീക്ഷ. 346 കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ നടന്നത്

ജൂലൈ നാലിനായിരുന്നു പരീക്ഷ. 346 കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ നടന്നത്

author-image
Education Desk
New Update
SET result 2022, set exam, ie malayalam

KEAM 2022 Result: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, പരീക്ഷ (കീം) 2022 ഫലം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഫലം പ്രഖ്യാപിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് അപ്ലികേഷൻ നമ്പറും പാസ്സ്‌വേർഡും നൽകി ഔദ്യോഗിക വെബ്സൈറ്റായ cee. kerala. gov.in. ൽ കീം 2022 ന്റെ ഫലം പരിശോധിക്കാവുന്നതാണ്.

Advertisment

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വൈകാതെ ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

കീം 2022 ഫലം എവിടെ എങ്ങനെ പരിശോധിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ, cee. kerala. gov.in. സന്ദർശിക്കുക
  • ഹോംപേജിലെ 'KEAM 2022 Result' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന പേജിൽ ചോദിക്കുന്ന വിവരങ്ങൾ നൽകി സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഫലം സ്‌ക്രീനിൽ ദൃശ്യമാകും

ജൂലൈ നാലിനായിരുന്നു പരീക്ഷ. 1,22,083 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. 346 കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ നടന്നത്.

Advertisment
Keam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: