scorecardresearch

കീം 2026: രജിസ്ട്രേഷൻ ആരംഭിച്ചു; ഏപ്രിൽ 17 മുതൽ പരീക്ഷ

2026 ഏപ്രിൽ 17 മുതൽ 23 വരെയുള്ള തീയതികളിലായാണ് പരീക്ഷ നടക്കുക

2026 ഏപ്രിൽ 17 മുതൽ 23 വരെയുള്ള തീയതികളിലായാണ് പരീക്ഷ നടക്കുക

author-image
Education Desk
New Update
Keam exam

AI Image

തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) 2026-ന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.Kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

Advertisment

Also Read: കാനഡ സ്റ്റുഡന്റ് വിസ: അപേക്ഷാ രീതിയും പുതിയ നിയമങ്ങളും; അറിയേണ്ടതെല്ലാം

2026 ഏപ്രിൽ 17 മുതൽ 23 വരെയുള്ള തീയതികളിലായാണ് പരീക്ഷ നടക്കുക. ഏപ്രിൽ 17, 18, 19, 20, 21, 22, 23 തീയതികളിലായി പരീക്ഷ ക്രമീകരിച്ചിരിക്കുന്നു. എന്തെങ്കിലും കാരണവശാൽ പരീക്ഷ മാറ്റിവെക്കേണ്ടി വന്നാൽ ഉപയോഗിക്കുന്നതിനായി ഏപ്രിൽ 13, 16, 24, 25 തീയതികൾ ബഫർ ഡേകളായി മാറ്റി വെച്ചിട്ടുണ്ട്.

Also Read: സിംഗപ്പൂരിൽ പഠിക്കണോ? വിസ, സർവകലാശാലകൾ, ജോലി സാധ്യതകൾ; അറിയേണ്ടതെല്ലാം

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31, വൈകുന്നേരം 5 മണിവരെയാണ്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജനുവരി 31. മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 7 ആണ്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടക്കുക. കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

Also Read: കേന്ദ്രീയ വിദ്യാലയങ്ങളിൽ 10,000 ത്തിലധികം ഒഴിവുകൾ: കൂടുതലും അധ്യാപക തസ്തികകളിൽ

അപേക്ഷാ ഫോമിൽ നൽകുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വിദ്യാർത്ഥിയുടേതോ രക്ഷിതാവിന്റേതോ ആണെന്ന് ഉറപ്പുവരുത്തണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത്തവണ അപേക്ഷാ ഫീസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും cee.kerala.gov.in സന്ദർശിക്കുക.

Read More: നാടുകടത്തൽ ഭീഷണിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ; അഞ്ച് വർഷത്തിനിടെ 453 പേർ മടങ്ങി, ഏറ്റവും കൂടുതൽ യുകെയിൽ നിന്ന്

Keam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: