/indian-express-malayalam/media/media_files/uploads/2021/08/KEAM-FI.jpg)
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ബിഫാം, എംബിബിഎസ്, എന്നിവയിലേക്കും മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കും നാളെ മുതൽ അപേക്ഷ നൽകാം. ബിടെക്, ബിഫാം പ്രവേശനത്തിനായുള്ള കേരള എൻട്രൻസ് പരീക്ഷ ജൂൺ 26ന് നടക്കും. മെഡിക്കൽ-അഗ്രികൾചറൽ കോഴ്സുകളിലേക്ക് ദേശീയ തലത്തിൽ നടത്തുന്ന 'നീറ്റ്-2022' വഴിയും ആർക്കിടെക്ചർ കോഴ്സിലേക്ക് 'നാറ്റാ' അഭിരുചി പരീക്ഷയിലെ മാർക്ക് കണക്കിലെടുത്തുമാണ് പ്രവേശനം. ഇതിലേക്കും നാളെ മുതൽ അപേക്ഷിക്കാം.
നാളെ (ഏപ്രിൽ 06) മുതൽ 30ന് വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷ സമർപ്പിക്കാനാവുക. http://www.cee.kerala.gov.in വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. അർഹത തെളിയിക്കുന്ന രേഖകൾ മെയ് 10ന് ഉള്ളിൽ സമർപ്പിക്കണം.
ഫീസ്
ഒറ്റ അപേക്ഷയിൽ എത്ര കോഴ്സിനും അപേക്ഷ നൽകാം. എൻജിനീയറിങ്ങും ബീഫാമും ചേർത്തോ ഒറ്റയായോ 700 രൂപയും ആർക്കിടെക്ച്ചർ, മെഡിക്കൽ, അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപയും എല്ലാ കോഴ്‌സുകൾക്കും ചേർത്ത് 900 രൂപയുമാണ് ഫീസ്. പട്ടികജാതി വിഭാഗങ്ങളിൽ വരുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം 300/ 200/ 400 രൂപയാണ് വരിക. ഇവർക്ക് അപേക്ഷ ഫീയില്ല. ദുബായിയിൽ പരീക്ഷ എഴുതുന്നവർ അധിക ഫീ 12,000 രൂപ ഓൺലൈനായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾ അപേക്ഷ പ്രോസ്പെക്ടസിൽ ലഭ്യമാകും.
Also Read: CUET 2022: സിയുഇടി റജിസ്ട്രേഷന്‍ ഇന്ന് മുതല്‍; അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.