തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ പരീക്ഷ (കീം) 2022 മാറ്റിവച്ചു. ജൂലൈ മൂന്നാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ നാലാം തീയതിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
പ്രവേശന പരീക്ഷക്കായി ആപ്ലിക്കേഷന്‍ നല്‍കാനുള്ള സമയവും നീട്ടിയിട്ടുണ്ട്. കീമിന്റെ അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റില്‍ ( cee.kerala.gov.in) നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജെഇഇ, ഐഐഎസ്ഇആര്‍, എന്‍എടിഎ എന്നീ പരീക്ഷകളുടെ പുനഃക്രമീകരണം പരിഗണിച്ചാണ് കീം മാറ്റിവയ്ക്കാനുള്ള തീരുമാനമുണ്ടായത്. ജൂണ്‍ നാലിന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്