തിരുവനന്തപുരം: മാറ്റിവെച്ച കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി നാളെ തീരുമാനിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ജൂലൈ അവസാന വാരം (ജോയിന്റ് എൻട്രൻസ് പരീക്ഷ) ജെ.ഇ.ഇ എൻട്രൻസ് പരീക്ഷ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിവെച്ചത്. ജൂലൈ 24നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.
ആഗസ്റ്റ് ഏഴിനു പരീക്ഷ നടത്തുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ട്. മറ്റു പരീക്ഷകൾ ഇല്ലാത്ത തീയതി വേണം നിശ്ചയിക്കാൻ എന്നതിനാൽ വിശദ പരിശോധനക്ക് ശേഷമാകും തീരുമാനം.
പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് അവരുടെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാനും അപേക്ഷാ ഫീസ് കുടിശിക അടയ്ക്കാനും നേരത്തെ ജൂലൈ 12ന് രാവിലെ 11വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ പരീക്ഷ മാറ്റിയതിനാൽ ഈ സൗകര്യം താത്കാലികമായി നിറുത്തിയതായി എൻട്രൻസ് കമ്മിഷണർ അറിയിച്ചു. പരീക്ഷ തീയതി പ്രഖ്യാപിച്ച ശേഷം ഇതിനു അവസരം നൽകും.
Read Also: NTA JEE Main 2021 Exam Dates: ജെഇഇ മെയിൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു; രജിസ്ട്രർ ചെയ്യാൻ അവസരം