എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎ എംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 25-ല്‍ നിന്നും 29 ന് വൈകുന്നേരം 5 മണിവരെയായി നീട്ടി.

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന NEET-UG 2020 പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികളില്‍, കേരളത്തിലെ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ ((NATA) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാഥികളില്‍ കേരളത്തിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വരും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in F എന്ന വെബ്‌സൈറ്റിലൂടെ 2020 ഫെബ്രുവരി 29 നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

ICSI CS Professional, Executive Result December 2019: സിഎസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

അപേക്ഷ സമര്‍പ്പിച്ചതിനുശേഷം ലഭിക്കു ന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് അപേക്ഷാർഥികള്‍ സൂക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ, പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല.

ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300
(29.02.2020 വരെ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നതാണ്)

സിറ്റിസണ്‍സ് കോള്‍ സെന്റര്‍ നമ്പര്‍: 155300, 04712335523
(ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും കോള്‍ സെന്റര്‍ സേവനം ലഭ്യമാണ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook