/indian-express-malayalam/media/media_files/uploads/2020/02/online-application.jpg)
എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎ എംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഫെബ്രുവരി 25-ല്‍ നിന്നും 29 ന് വൈകുന്നേരം 5 മണിവരെയായി നീട്ടി.
നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന NEET-UG 2020 പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികളില്‍, കേരളത്തിലെ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരും, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ ((NATA) പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാഥികളില്‍ കേരളത്തിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വരും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in F എന്ന വെബ്‌സൈറ്റിലൂടെ 2020 ഫെബ്രുവരി 29 നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ICSI CS Professional, Executive Result December 2019: സിഎസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
അപേക്ഷ സമര്‍പ്പിച്ചതിനുശേഷം ലഭിക്കു ന്ന കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് അപേക്ഷാർഥികള്‍ സൂക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ, പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല.
ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300
(29.02.2020 വരെ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നതാണ്)
സിറ്റിസണ്‍സ് കോള്‍ സെന്റര്‍ നമ്പര്‍: 155300, 04712335523
(ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും കോള്‍ സെന്റര്‍ സേവനം ലഭ്യമാണ്)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.