/indian-express-malayalam/media/media_files/uploads/2020/07/keam-2020.jpg)
KEAM 2020: കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സുകളിലേക്കു 16ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ (കീം 2020) ന്യൂഡൽഹി പരീക്ഷാകേന്ദ്രത്തിന് മാറ്റം. മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപമുള്ള എസ്.എം.എസ് മാർഗിലെ കേരള എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം ഫരീദാബാദ് (എസ്‌കോർട്‌സ് മുജേശർ മെട്രോ സ്‌റ്റേഷന് സമീപം) മഥുര റോഡിൽ വൈ.എം.സി.എ സെക്ടർ ആറിൽ ജെ.സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻറ് ടെക്‌നോളജിയിലേക്ക് മാറ്റി.
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2020) വ്യാഴാഴ്ച നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ എ. ഗീത ഐ.എ.എസ് പറയുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും പരീക്ഷാകേന്ദ്രങ്ങളില്‍ ഒരുക്കിയതായും പ്രവേശന പരീക്ഷാ കമ്മീഷണര്‍ പറയുന്നു.
ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് നാളെ നടക്കാൻ പോവുന്നത്. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us