കേരളത്തിലെ എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2020-21 വർഷത്തെ പ്രവേശനത്തിനുളള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. cee-kerala.org വെബ്സൈറ്റ് വഴി ഫെബ്രുവരി 25 ന് വൈകീട്ട് 5 വരെ അപേക്ഷിക്കാം. ഫെബ്രുവരി 29 വരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാം. ഏപ്രിൽ 20, 21 തീയതികളിലായിട്ടാണ് പരീക്ഷ.

മെഡിക്കൽ കോഴ്സുകൾ

എംബിബിഎസ്

ബിഡിഎസ്

ബിഎച്ച്എംഎസ് (ഹോമിയോ)

ബിഎഎംഎസ് (ആയുർവേദ)

ബിഎസ്എംഎസ് (സിദ്ധ)

ബിയുഎംഎസ് (യുനാനി)

മെഡിക്കൽ അനുബന്ധ കോഴ്സുകൾ

ബിഎസ്‌സി (ഓണേഴ്സ്) അഗ്രികൾച്ചർ

ബിഎസ്‌സി (ഓണേഴ്സ്) ഫോറസ്ട്രി

വെറ്ററിനറി (ബിവിഎസ്‌സി ആൻഡ് എഎച്ച്)

ഫിഷറീസ് (ബിഎഫ്എസ്‌സി)

എൻജിനീയറിങ് കോഴ്സുകൾ

ബിടെക് ഡിഗ്രി കോഴ്സുകൾ (കേരള കാാർഷിക സർവകലാശാലയുടെ കീഴിലുളള ബിടെക് അഗ്രികൾച്ചറൽ എൻജിനീയറിങ്, ബിടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകൾ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുളള ബിടെക് ഡയറി ടെക്നോളജി, ബിടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകൾ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ കീഴിലുളള ബിടെക് ഫുഡ് ടെക്നോളജി കോഴ്സ് ഉൾപ്പെടെ)

ഫാർമസി കോഴ്സ്

ബിഫാം

ആർക്കിടെക്ചർ കോഴ്സ്

ബിആർക്ക്

എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 10 മുതൽ www.cee.kerala.gov.in വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം.

ഹെൽപ്‌ലൈൻ നമ്പർ- 0417-2525300

ഫെബ്രുവരി 1 മുതൽ 29 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 8 വരെ പ്രവർത്തനം ലഭ്യമാണ്.

സിറ്റിസൺസ് കോൾ സെന്റർ നമ്പർ- 155300, 0471-2335523
ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും കോൾ സെന്റർ സേവനം ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook