KEAM 2020: തിരുവനന്തപുരം: 2020 – 21 ലെ എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ കീം(KEAM) നാളെ നടക്കുകയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളിലാണ് പരീക്ഷാർത്ഥികൾ പ്രവേശന പരീക്ഷ എഴുതാൻ എത്തുന്നത്.
എന്താണ് കീം? എന്തിനാണ് കീം?
രാജ്യത്തെ എൻഐടികളിലേക്കും ഐഐടികളിലേക്കും പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള മത്സരപരീക്ഷകളാണ് ജഇഇ ഉൾപ്പടെയുള്ളവ. എന്നാൽ സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സർക്കാർ കോളെജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നതും.
Also Read: KEAM 2020: ഡൽഹിയിലെ എൻട്രൻസ് പരീക്ഷാ കേന്ദ്രത്തിന് മാറ്റം
ജെഇഇ പോലെയുള്ള പരീക്ഷകളിൽ വിജയിക്കുന്നതിനും എൻഐടികളിലേക്കും ഐഐടികളിലേക്കും പ്രവേശനം നേടുന്നതിനും വലിയ പ്രയ്തനവും അധ്വാനവും ആവശ്യമാണ്. അതേസമയം സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്.
കോവിഡ് പരീക്ഷണത്തിനിടയിലെ പ്രവേശന പരീക്ഷ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കോവിഡ് സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചെങ്കിലും നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ശ്രമത്തിലാണ് നമ്മളിൽ പലരും. വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണെങ്കിലും എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകൾ ഉൾപ്പടെ വിജയകരമായി പൂർത്തികരിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതിന് വിദ്യാർഥികളുടെ സഹകരണവും ഏറെ സഹായകമായി. കീമിലേക്ക് എത്തുമ്പോഴും അതേ ജാഗ്രതയും സഹകരണവും തുടരേണ്ടത് ഏറ്റവും അനിവാര്യമായ ഘട്ടമാണിത്.
- പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
- പരീക്ഷ കേന്ദ്രങ്ങളിലും കൃത്യമായ സാമൂഹിക അകലം പാലിക്കണം.
- ഉച്ചഭക്ഷണവും കുടിക്കാനുള്ള വെള്ളവും പരമാവധി വീട്ടില്‍നിന്ന് കൊണ്ടുവരുന്നതാണ് നല്ലത്.
- വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രത്തില്‍ വിട്ടശേഷം മാതാപിതാക്കള്‍ക്ക് മടങ്ങാം. പിന്നീട് പരീക്ഷ കഴിഞ്ഞ് കൂട്ടാന്‍ വന്നാല്‍മതി.
- ക്വാറന്റീനിലുള്ള വിദ്യാര്‍ഥികള്‍ക്കും രോഗലക്ഷണങ്ങളുള്ളവർക്കും പ്രത്യേകം പരീക്ഷാഹാള്‍ അനുവദിക്കും.
- അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ പരീക്ഷയ്ക്ക് കഴിവതും നേരത്തെ എത്തുക.
- പരീക്ഷാസമയത്ത് ഒഎംആർ ഷീറ്റ് പൂരിപ്പിക്കുമ്പോള്‍ അത് കൃത്യമായ രീതിയില്‍ ബബിള്‍ ചെയ്യണം.
- ഉത്തരക്കടലാസിൽ മറ്റൊരു തരത്തിലും ഉത്തരം രേഖപ്പെടുത്താൻ അനുവാദമില്ല.
- അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വാട്ടര്‍ ബോട്ടില്‍, റൈറ്റിങ് ബോര്‍ഡ്, നീല/ കറുപ്പ് ബോള്‍ പോയിന്റ് പേന എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുപോകാം.
- പരീക്ഷാ ഹാളില്‍ അനുവദിക്കാത്ത വസ്തുക്കളുടെ വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്.
പ്രവേശനം എങ്ങനെ
നാളെ നടക്കുന്ന പരീക്ഷയിൽ എന്‍ജിനീയറിങിനും ഫാര്‍മസിക്കും വെവ്വേറെ സ്‌കോര്‍ പ്രസിദ്ധീകരിക്കും. പിന്നീട് വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന യോഗ്യതാപരീക്ഷകളുടെ മാര്‍ക്കുകള്‍കൂടി കൂട്ടിച്ചേര്‍ത്ത് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിനുശേഷം വിവിധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് നടക്കും. വിവിധ കോഴ്‌സുകള്‍ക്ക് അഖിലേന്ത്യാ ക്വാട്ടയിലുള്ള സീറ്റുകള്‍ക്ക് പ്രവേശനപരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നല്‍കില്ല.
Also Read: Victers Channel Timetable July 16: വിക്ടേഴ്സ് ചാനൽ: ജൂലൈ 16 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
സംവരണവും ആനുകൂല്യങ്ങളും
മാർക്കിന്റെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടക്കുമ്പോഴും കേരത്തിൽ താമസിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 30 ശതമനവും എസ്‌സി വിദ്യാര്‍ഥികള്‍ക്ക് എട്ട് ശതമാനവും എസ്ടി വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനവും സംവരണമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംവരണങ്ങളില്ലാത്തവര്‍ക്ക് 10 ശതമാനവും അംഗപരിമിതര്‍ക്ക് അഞ്ച് ശതമാനവും സംവരണമുണ്ട്.