തിരുവനന്തപുരം: കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (കീം 2020) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽനിന്നും വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. പരീക്ഷ തീയതി വരെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം
1. cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് കാണുക
2. ഹോം പേജിലെ ‘KEAM 2020 – Candidate Portal’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
3. അപ്പോൾ പുതിയൊരു പേജ് തുറക്കും. അവിടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും അക്സസ് കോഡും കൊടുക്കുക
4. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ കാണാം
5. ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക
മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്ക് മാത്രം അപേക്ഷിച്ചവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ലഭ്യമല്ല. അപ്‌ലോഡ് ചെയ്ത ഫോട്ടോയില്‍ പിഴവ്, ഒപ്പിലെ അപാകത, ഫീസിന്റെ ബാക്കി അടക്കാനുള്ളവരുടെയും അഡ്മിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യമല്ല. ഇവര്‍ക്ക് പ്രൊഫൈല്‍ പേജിലെ മെമ്മോ വിവരങ്ങള്‍ എന്ന മെനുവില്‍ നിന്ന് ന്യൂനത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. അപേക്ഷ ഫീസ്, ദുബായ് സെന്റര്‍ അപേക്ഷ ഫീസ് എന്നിവയുടെ ബാക്കി അടക്കാനുള്ളവര്‍ക്ക് തുക ഓണ്‍ലൈനായി അടക്കുന്നതോടടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. അപേക്ഷ നമ്പര്‍ അറിയാത്തവര്‍ക്ക് വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള ഫോര്‍ഗെറ്റ് ആപ്ലിക്കേഷന്‍ എന്ന ലിങ്കില്‍ നിന്ന് പേരും നമ്പറും നല്‍കി ഇത് കണ്ടുപിടിക്കാം.
എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, എംബിബിഎസ്, ബിഡിഎസ്, ബിഎ എംഎസ്, ബിഎച്ച് എംഎസ്, ബിഎസ് എംഎസ്, ബിയുഎംഎസ് എന്നീ മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനത്തിനായുളള പരീക്ഷയാണ് കീം. ഈ വർഷം ജൂലൈ 16 നാണ് പരീക്ഷ.