KEAM 2019 Counselling 2nd Allotment Result Expected Today: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (KEAM-കീം) 2019 ന്റെ രണ്ടാമത്തെ അലോട്മെന്റ് പട്ടിക ഇന്ന് കേരള സർക്കാർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് cee-kerala.org സന്ദർശിച്ച് മെറിറ്റ് ലിസ്റ്റ് പരിശോധിക്കാം.
Read More: KEAM 2019 Rank List: എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഇടുക്കി സ്വദേശിക്ക് ഒന്നാം റാങ്ക്
കീം 2019ന്റെ ആദ്യ അലോട്മെന്റ് പട്ടിക ജൂൺ 20 നാണ് പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ അലോട്മെന്റിനുള്ള ഓപ്ഷൻ പൂരിപ്പിക്കൽ പ്രക്രിയ ജൂൺ 29 മുതൽ ജൂലൈ 7 വരെയായിരുന്നു. സീറ്റ് അലോട്മെന്റ് പ്രക്രിയയിലൂടെ അപേക്ഷകർക്ക് കേരളത്തിലെ വിവിധ കോളേജുകളിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, ആയുർവേദം, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കും.
രണ്ടാം ഘട്ട അലോട്മെന്റ് പട്ടിക പരിശോധിക്കാൻ:
cee-kerala.org എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക
KEAM Second Allotment List 2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആവശ്യമായ വിവരങ്ങൾ നൽകിയതിനു ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
കീം രണ്ടാം ഘട്ട അലോട്മെന്റ് ലിസ്റ്റ് സ്ക്രീനിൽ തെളിയും
ഭാവിയിലെ റെഫറൻസിനായി അത് ഡൗൺലോഡ് ചെയ്യുക
കേരളത്തിൽ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 73,437 വിദ്യാർഥികളിൽ 51,667 പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാനുള്ള യോഗ്യത നേടി. 45,997 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. ഇടുക്കി ആനക്കര ശങ്കരമംഗലം വിഷ്ണു വിനോദ് ആദ്യറാങ്ക് നേടി. സ്‌കോർ 584.9173. കോട്ടയം കുമാരനല്ലൂർ കൊച്ചാലുമ്മൂട് കൃഷ്ണയിൽ ഗൗതം ഗോവിന്ദ് എ രണ്ടാംറാങ്ക് നേടി. സ്‌കോർ 571.5238. ആദ്യ രണ്ട് റാങ്കുകാരും സംസ്ഥാന സിലബസിൽ ഹയർസെക്കൻഡറി പഠിച്ചവരാണ്.
മൂന്നാം റാങ്ക് കോട്ടയം വടവാതൂർ സ്വദേശി ആഖ്വിബ് നവാസിനാണ്. ജവഹർ നവോദയ വിദ്യാലയ വിദാർഥിയാണ്. സ്‌കോർ 569.0113. നാലാം റാങ്ക്-സഞ്ജയ് സുകുമാരൻ, കാസർകോട്, അഞ്ചാം റാങ്ക്- മെവിറ്റ് മാത്യു, ആലപ്പുഴ, ആറാം റാങ്ക്- ആൽഫിൻ ഡേവിസ് പോമി, എറണാകുളം, റാങ്ക് ഏഴ്-നിരഞ്ജൻ ജെ.നായർ, കോഴിക്കോട്, എട്ടാം റാങ്ക്-സൗരവ് സുകുമാരൻ, കാസർകോട്, ഒൻപതാം റാങ്ക്-സത്ധ്രുതി പോൾ, തിരുവനന്തപുരം, പത്താംറാങ്ക് -അനിരുദ്ധ കുൽക്കർണി, കോട്ടയം. എൻജിനീയറിങ്ങ് വിഭാഗത്തിൽ നാലും എട്ടും റാങ്കുകൾ നേടിയവർ ഇരട്ടസഹോദരങ്ങളാണെന്ന പ്രത്യേകതയുണ്ട്.
പട്ടികജാതി വിഭാഗത്തിൽ ആദ്യറാങ്ക് നേടിയത് കൊല്ലം സ്വദേശി അദ്വൈത് കൃഷ്ണ. ആർ ആണ്. (സ്‌കോർ 502.3934), രണ്ടാം റാങ്ക് കോട്ടയം സ്വദേശി മിഥുൻ വി.ജയ് (സ്‌കോർ 493.6178) നേടി. പട്ടികവർഗ വിഭാഗത്തിൽ സുകന്യ എൽ ആദ്യറാങ്ക് നേടി. എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ ഇടം നേടിയവരിൽ 66 പേരും ആദ്യമായി പരീക്ഷ എഴുതിയവരാണ്. രണ്ടാം പ്രാവശ്യം എഴുതിയവരാണ് ബാക്കി 34 പേർ. ആദ്യനൂറിൽ 11 പേർ പെൺകുട്ടികളും 89 പേർ ആൺകുട്ടികളുമാണ്. റാങ്ക് ലിസ്റ്റിലെ ആദ്യ 5000 പേരിൽ 2341 പേർ സംസ്ഥാന ഹയർസെക്കൻഡറിയിൽനിന്നുള്ളവരാണ്. സിബിഎസ് ഇ-2464, ഐസിഎസ്ഇ-164, മറ്റുള്ളവ-31 എന്നിങ്ങനെയാണ് ബാക്കി വിഭാഗങ്ങളിൽനിന്നുള്ള കണക്ക്.