/indian-express-malayalam/media/media_files/uploads/2020/08/Karnataka-KSEEB-SSLC-Class-10th-Result-2020.jpg)
Karnataka KSEEB SSLC 10th Result 2020 at karresults.nic.in, kseeb.kar.nic.in, kar.nic.in, manabadi.com LIVE Updates: എസ് എസ് എൽസി പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് പ്രഖ്യാപിക്കും. പരീക്ഷാഫലം 3:45 മുതൽ ഔദ്യോഗിക വെബ്സൈറ്റായ kseeb.kar.nic.in ൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾ നമ്പറും ലോഗിൻ വിവരങ്ങളും നൽകി വെബ്സൈറ്റിൽനിന്നു സ്കോർ അറിയാം.
Karnataka KSEEB SSLC 10th Result 2020 at karresults.nic.in, kseeb.kar.nic.in, kar.nic.in, manabadi.com LIVE Updates: When and where to check: പരീക്ഷാഫലം അറിയാൻ
1. karresults.nic.in വെബ്സൈറ്റ് സന്ദർശിക്കുക
2. SSLC Results 2020 Karnataka Board എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. റോൾ നമ്പറും മറ്റു വിവരങ്ങളും പൂരിപ്പിക്കുക
4. Submit എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5. ഫലം സ്ക്രീനിൽ തെളിയും.
മാർച്ച് 27 മുതൽ ഏപ്രിൽ ഒൻപതു വരെയായിരുന്നു കർണാടക എസ്എസ്എൽസി പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണിനാൽ പരീക്ഷകൾ നീട്ടിവെയ്ക്കുകയായിരുന്നു. കർണാടക സെക്കന്ററി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (KSEEB) പരീക്ഷകൾ പിന്നീട് ജൂൺ 25 മുതൽ ജൂലൈ നാലു വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷകൾ നടത്തിയത്.
Live Blog
Karnataka KSEEB SSLC 10th Result 2020 at karresults.nic.in, kseeb.kar.nic.in, kar.nic.in, manabadi.com LIVE Updates
എസ് എസ് എൽസി പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
/indian-express-malayalam/media/media_files/uploads/2020/08/Karnataka-KSEEB-SSLC-Class-10th-Result-2020-1.jpg)
കഴിഞ്ഞ വർഷം 73.70 ശതമാനമായിരുന്നു വിജയശതമാനം. മികച്ച വിജയശതമാനം നേടിയ ജില്ല ഉടുപ്പി ആയിരുന്നു. ആൺകുട്ടികൾ 68.46 ശതമാനം വിജയം നേടിയപ്പോൾ 79.59 ആയിരുന്നു പെൺകുട്ടികളുടെ വിജയ ശതമാനം. 35,118 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us
Highlights
സപ്ലിമെന്ററി പരീക്ഷയുടെ തീയതികൾ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസമന്ത്രി എസ് സുരേഷ് കുമാർ. 18,067 വിദ്യാർത്ഥികൾക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല.
1,550 സ്കൂളുകളാണ് ഇത്തവണ നൂറുശതമാനം വിജയം നേടിയത്. ഇതിൽ 501 ഗവൺമെന്റ് സ്കൂളുകളും 139 എയ്ഡഡ് സ്കൂളുകളും 910 അൺ എയ്ഡഡ് സ്കൂളുകളാണ് ഉള്ളത്.
കർണാടക എസ് എസ് എൽസി പരീക്ഷാഫലം ഇപ്പോൾ ഓൺലൈനായി അറിയാം. വിദ്യാർത്ഥികൾക്ക് kseeb.kar.nic.in, karresults.nic.in സൈറ്റുകളിൽ ലോഗിൻ ചെയ്ത് ഫലമറിയാം.
ആറു വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയത്. 625ൽ 625 മാർക്കാണ് ഇവർ നേടിയത്. കഴിഞ്ഞവർഷം പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയത് രണ്ടു വിദ്യാർത്ഥികൾ മാത്രമായിരുന്നു.
കർണാടക എസ്എസ്എൽസി പരീക്ഷയിൽ ഈ വർഷത്തെ വിജയശതമാനം 71.80 ശതമാനമാണെന്ന് വിദ്യഭ്യാസമന്ത്രി എസ് സുരേഷ് കുമാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനം കുറവാണ് വിജയം. കഴിഞ്ഞ വർഷം 73.70 ശതമാനമായിരുന്നു വിജയം.
കർണാടക വിദ്യഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു.
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു മുൻപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മാതാപിതാക്കൾക്കായി ചില നിർദേശങ്ങൾ നൽകുകയാണ് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ.
പ്രിയ രക്ഷിതാക്കളെ,
എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഫലങ്ങൾ ഇന്ന് 10-08-2020 ഉച്ചകഴിഞ്ഞ് 3.30 ന് പ്രഖ്യാപിക്കും.
ഫലം കുട്ടികളുടെ മൊബൈലിലേക്ക് വരുന്നതിനാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് അതൊരു സൗകര്യമായിരിക്കും.
ഫലം എന്താണെങ്കിലും സ്നേഹത്തോടെ അവരെ അറിയിക്കുക. അവരുടെ വിജയത്തിൽ ആത്മവിശ്വാസം നിറയ്ക്കുക. മറ്റു വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് കുട്ടികളെ വേദനിപ്പിക്കരുത്. അവർ ഏത് കോഴ്‌സ് തിരഞ്ഞെടുക്കുന്നു എന്നത് പ്രശ്നമല്ല, അവരെ ആ കോഴ്‌സിൽ ചേർത്ത് നന്നായി പഠിക്കാൻ അവസരമൊരുക്കുക. അവർ പ്രതീക്ഷിച്ചതിലും കുറഞ്ഞ സ്‌കോർ നേടിയാൽ, പുനർപരിശോധനയ്ക്കുള്ള അവസരമുണ്ടാകും.
മൂന്നു മണിയ്ക്ക് കർണാടക വിദ്യഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിക്കും. വെബിനാർ വഴിയാണ് റിസൽറ്റ് പ്രഖ്യാപിക്കുക. വിദ്യഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പേജ് വഴിയും ഫലമറിയാം. https://m.facebook.com/nimmasuresh
കർണാടക എസ് എസ് എൽ സി റിസൽറ്റ് 2020 അരമണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് KSEEB - kseeb.kar.nic.in , karresults.nic.in സൈറ്റുകൾ വഴി റിസൽറ്റ് അറിയാം.
പരീക്ഷ പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ 35 ശതമാനം മാർക്ക് നേടേണ്ടതുണ്ട്. 600ൽ 210 മാര്‍ക്കാണ് നേടേണ്ടത്. ഭാഷാ പേപ്പറുകളിൽ കുറഞ്ഞത് 70 ശതമാനം മാര്‍ക്കും മറ്റു വിഷയങ്ങളിൽ 30 മാർക്കും വീതം നേടിയിരിക്കണം.
വിദ്യാർത്ഥികൾക്കുള്ള അടുത്ത സെഷൻ ഓഗസ്റ്റിൽ ആരംഭിക്കുമെന്നും പുതിയ പ്രവേശനങ്ങളും സെഷനുകളും സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. നേരത്തെ, ഈ സെഷനുകൾ ജൂലൈയിലാണ് ആരംഭിച്ചിരുന്നത്.
മാർച്ച് 29 മുതൽ നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷ മാറ്റി വയ്ക്കുകയും പിന്നീട് ജൂൺ 25 മുതൽ ജൂലൈ 3 വരെ നടത്തുകയും ചെയ്തു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തി.
ഗ്രാമപ്രദേശങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ഹാജരാകാൻ അനുവാദമില്ലായിരുന്നു.
ഫലമറിയാൻ karresults.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. SSLC Results 2020 Karnataka Board എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പറും മറ്റു വിവരങ്ങളും പൂരിപ്പിക്കുക. Submit എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഫലം സ്ക്രീനിൽ തെളിയും.
പരീക്ഷയില്‍ കഴിയാത്തവർക്കായി സപ്ലിമെന്ററി ടെസ്റ്റുകൾ നടത്തുന്നുണ്ട്.ഈ വർഷത്തെ സപ്പ്ളിമെന്‍ററി പരീക്ഷാ തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല
SMS വഴി മൊബൈലിൽ ഫലം പരിശോധിക്കുന്നതിന് KAR10 ROLLNUMBER എന്ന് ടൈപ്പു ചെയ്ത് 56263 ലേക്ക് ഒരു സന്ദേശം അയയ്ക്കുക.
കഴിഞ്ഞ വർഷം 73.70 ശതമാനമായിരുന്നു വിജയശതമാനം. മികച്ച വിജയശതമാനം നേടിയ ജില്ല ഉടുപ്പി ആയിരുന്നു. ആൺകുട്ടികൾ 68.46 ശതമാനം വിജയം നേടിയപ്പോൾ 79.59 ആയിരുന്നു പെൺകുട്ടികളുടെ വിജയശതമാനം.
ജൂൺ- ജൂലൈ മാസങ്ങളിലായി നടത്തിയ പരീക്ഷയിൽ ഏതാണ്ട് 8.40 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. 2,879 പരീക്ഷാ സെന്ററുകളിലായി 8,48,203 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
എസ് എസ് എൽസി പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് പ്രഖ്യാപിക്കും. പരീക്ഷാഫലം 3:45 മുതൽ ഔദ്യോഗിക വെബ്സൈറ്റായ kseeb.kar.nic.in ൽ ലഭ്യമാകും.