/indian-express-malayalam/media/media_files/uploads/2020/08/Karnataka-sslc-result-2020-10th-class-result.jpg)
Karnataka SSLC 2020: എസ് എസ് എൽസി പത്താം ക്ലാസ് പരീക്ഷാഫലങ്ങൾ ആഗസ്ത് 10 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് പ്രഖ്യാപിക്കുമെന്ന് പ്രൈമറി ആൻഡ് സെക്കന്ററി എഡ്യുക്കേഷൻ മിനിസ്റ്റർ എസ് സുരേഷ് കുമാർ. പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റായ kseeb.kar.nic.in ൽ ലഭ്യമാകും. ഫലപ്രഖ്യാപനത്തിനു ശേഷം, വിദ്യാർഥികൾക്ക് റോൾ നമ്പറും ലോഗിൻ വിവരങ്ങളും നൽകി വെബ്സൈറ്റിൽനിന്നു സ്കോർ അറിയാം.
How to Check Karnataka SSLC Result 2020? പരീക്ഷാഫലം അറിയാൻ
1. karresults.nic.in വെബ്സൈറ്റ് സന്ദർശിക്കുക
2. SSLC Results 2020 Karnataka Board എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. റോൾ നമ്പറും മറ്റു വിവരങ്ങളും പൂരിപ്പിക്കുക
4. Submit എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5. ഫലം സ്ക്രീനിൽ തെളിയും.
മാർച്ച് 27 മുതൽ ഏപ്രിൽ ഒൻപതു വരെയായിരുന്നു കർണാടക എസ്എസ്എൽസി പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗണിനാൽ പരീക്ഷകൾ നീട്ടിവെയ്ക്കുകയായിരുന്നു. കർണാടക സെക്കന്ററി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (KSEEB) പരീക്ഷകൾ പിന്നീട് ജൂൺ 25 മുതൽ ജൂലൈ നാലു വരെയുള്ള ദിവസങ്ങളിലാണ് പരീക്ഷകൾ നടത്തിയത്.
ജൂൺ- ജൂലൈ മാസങ്ങളിലായി നടത്തിയ പരീക്ഷയിൽ ഏതാണ്ട് 8.40 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. 2,879 പരീക്ഷാ സെന്ററുകളിലായി 8,48,203 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us