Karnataka KSEEB SSLC 2020 result date not decided yet: എസ് എസ് എൽസി പത്താം ക്ലാസ് പരീക്ഷാഫലങ്ങൾ ആഗസ്ത് 10 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് പ്രഖ്യാപിക്കുമെന്ന് പ്രൈമറി ആൻഡ് സെക്കന്ററി എഡ്യുക്കേഷൻ മിനിസ്റ്റർ എസ് സുരേഷ് കുമാർ.

മാർച്ച്- ഏപ്രിൽ മാസങ്ങളിലായി നടത്തേണ്ട പരീക്ഷ കൊറോണയുടെ പശ്ചാത്തലത്തിൽ ജൂൺ- ജൂലൈ മാസങ്ങളിലായാണ് നടത്തിയത്. ഏതാണ്ട് 8.40 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 2,879 പരീക്ഷാ സെന്ററുകളിലായി 8,48,203 വിദ്യാർഥികൾ പരീക്ഷ എഴുതിയെന്നാണ് കണക്കുകൾ. സി ഗ്രേഡ്/ 35 ശതമാനം മാർക്കാണ് പരീക്ഷ പാസാവാൻ വിദ്യാർത്ഥികൾക്ക് വേണ്ടത്.

പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റായ kseeb.kar.nic.in ൽ ലഭ്യമാകും. ഫലപ്രഖ്യാപനത്തിനു ശേഷം, വിദ്യാർഥികൾക്ക് റോൾ നമ്പറും ലോഗിൻ വിവരങ്ങളും നൽകി വെബ്സൈറ്റിൽനിന്നു സ്കോർ അറിയാം.

Read Here: Karnataka KSEEB SSLC 10th Result 2020 at karresults.nic.in, kseeb.kar.nic.in, kar.nic.in, manabadi.com LIVE Updates: എസ് എസ് എൽസി പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്

How to Check Karnataka SSLC Result 2020? പരീക്ഷാഫലം അറിയാൻ

1. karresults.nic.in വെബ്സൈറ്റ് സന്ദർശിക്കുക

2. SSLC Results 2020 Karnataka Board എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. റോൾ നമ്പറും മറ്റു വിവരങ്ങളും പൂരിപ്പിക്കുക

4. Submit എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

5. ഫലം സ്ക്രീനിൽ തെളിയും.

73.70 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനനം. ഉടുപ്പി ആയിരുന്നു ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല. ആൺകുട്ടികൾ 68.46 ശതമാനം വിജയം നേടിയപ്പോൾ മികച്ച പ്രകടനമാണ് പെൺകുട്ടികൾ കഴിഞ്ഞ വർഷം കാഴ്ച വച്ചത്. 79.59% ശതമാനമായിരുന്നു പെൺകുട്ടികളുടെ വിജയശതമാനം. 35,118 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നു.

Read Here: Karnataka KSEEB SSLC result date not decided yet

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook