കണ്ണൂർ: സർലകലാശാല ഡിപ്പാർട്മെന്റ്/സ്കൂളിൽ 2020 മുതൽ പ്രവേശനം നൽകുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസിന്റെ കരടുരൂപം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അതാത് മേഖലയിലെ വിഷയ വിദഗ്ധർ, വിദ്യാർഥികൾ എന്നിവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് (Notification- Syllabus 23 Subjects) www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഓറിയൻറേൻ പ്രോഗ്രാം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ പള്ളിക്കുന്ന് കെ.എം.എം വുമൻസ് കോളേജ്, പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥികളുടെ ഓറിയൻറേൻ പ്രോഗ്രാം ഡിസംബർ 6 ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെയും എസ്എൻ കോളേജ്, കണ്ണൂർ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് ഡിസംബർ 7 ന് രാവിലെ 10.30 മുതൽ 12.30 വരെയും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് 2 മുതൽ 4 വരെയും താവക്കര ക്യാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook