Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കെ-ടെറ്റ് പരീക്ഷ തീയതി മാറ്റി; സെറ്റ് ജനുവരി 10ന്

ഹാൾടിക്കറ്റ് ജനുവരി 1 മുതൽ പരീക്ഷാഭവൻ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം

exam, ie malayalam

തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) പരീക്ഷ മാറ്റിവച്ചു. ഈ മാസം 28-29 തീയതികളിൽ നടത്താനിരുന്ന പരീക്ഷ ജനുവരി 9-10 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് ജനുവരി 1 മുതൽ പരീക്ഷാഭവൻ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.

കാറ്റഗറി–1ന് ജനുവരി 9ന് രാവിലെ 10 മുതൽ 12.30 വരെയും, കാറ്റഗറി 2ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെയും, കാറ്റഗറി–3ന് 10ന് രാവിലെ 11 മുതൽ 1.30 വരെയും, കാറ്റഗറി 4ന് ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയുമാണു പരീക്ഷ.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (സെറ്റ്) ജനുവരി 10ന് നടക്കും. 14 ജില്ലകളിൽ ഒരു ദിവസമായിരിക്കും പരീക്ഷ. ഹാൾടിക്കറ്റുകൾ ഡിസംബർ 21 മുതൽ http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. തപാൽ വഴി ലഭിക്കില്ല. പരീക്ഷയെഴുതാൻ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും വേണം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: K tet set exam date hall ticket

Next Story
Victers Channel Christmas vacation Time table- വിക്ടേഴ്‌സ് ചാനൽ: ക്രിസ്മസ് അവധിക്കാലത്തെ ക്ലാസുകളെക്കുറിച്ച് അറിയാംvicters channel, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com