ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ മേയ് 11 മുതൽ 14 വരെ നടക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യാണ് പരീക്ഷ നടത്തുന്നത്. രജിസ്ട്രേഷൻ നടപടികളും അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതും എൻടിഎയാണ്. തുടർച്ചയായ രണ്ടാം വർഷമാണ് എൻടിഎ പരീക്ഷ നടത്തുന്നത്. 2018 വരെ ജെഎൻയു യൂണിവേഴ്സിറ്റിയായിരുന്നു പരീക്ഷ നടത്തിയിരുന്നത്.

എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ jnuexams.nta.nic.in ലൂടെ വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി. ഫീസ് അടയ്ക്കുന്നതിനുളള അവസാന തീയതി മാർച്ച് 31 ആണ്. ഏപ്രിൽ 30 നായിരിക്കും അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുക.

Read Also: ഐസിഎആര്‍ പ്രവേശന പരീക്ഷ: അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

എൻട്രൻസ് പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും യൂണിവേഴ്സിറ്റിയിലെ എല്ലാ കോഴ്സുകളിലേക്കും പ്രവേശനം ലഭിക്കുക. എന്നാൽ എംഫിൽ, പിഎച്ച്ഡി കോഴ്സിലേക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെയും വൈവയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook