Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ജെഇഇ മെയിൻ ജനുവരി പരീക്ഷ: ഹാൾ ടിക്കറ്റ് ഡിസംബർ ആറിന്

JEE Main admit card 2020: ഹാൾ ടിക്കറ്റിൽ പരീക്ഷ കേന്ദ്രം, സമയം എന്നിവ ഉണ്ടായിരിക്കും

jee exam, ie malayalam

JEE Main admit card 2020: ന്യൂഡൽഹി: ജെഇഇ മെയിൻ ജനുവരി സെഷൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻറ്റിഎ) ഡിസംബർ ആറിന് പ്രസിദ്ധീകരിക്കും. nta.ac.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

Read More: ജെഇഇ മെയിൻ 2020: ന്യൂമറിക്കൽ ടൈപ്പ് ചോദ്യങ്ങളുടെ മാതൃക ചോദ്യപേപ്പർ പുറത്തിറക്കി

ഹാൾ ടിക്കറ്റിൽ പരീക്ഷ കേന്ദ്രം, സമയം എന്നിവ ഉണ്ടായിരിക്കും. മൂന്നു മണിക്കൂറാണ് എൻജിനീയറിങ് കോഴ്സിലേക്കുളള paper-I ന്റെയും, ആർക്കിടെക്ചർ കോഴ്സിലേക്കുളള paper-II വിന്റെയും ഓൺലൈൻ പരീക്ഷ സമയം. ഈ വർഷം മുതൽ ബി.പ്ലാൻ എന്ന പേപ്പറും ഉണ്ടായിരിക്കും. രണ്ടു ഘട്ടമായാണ് പരീക്ഷ. രാവിലെ 9.30 നും ഉച്ചയ്ത്തുശേഷം 2.30 നുമാണ് പരീക്ഷ നടക്കുക. ഹാൾ ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കാർഡും പരീക്ഷ എഴുതാൻ വരുമ്പോൾ കൊണ്ടുവരണം.

JEE Main admit card: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം

Step 1: jeemain.nic.in വെബ്സൈറ്റ് സന്ദർശിക്കുക

Step 2: ‘JEE Main (2020)’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം ‘download admit card’ എന്ന ലിങ്കിൽ (ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിക്കുന്ന തീയതിയിൽ മാത്രമേ ലിങ്ക് ആക്ടിവറ്റ് ആകൂ) ക്ലിക്ക് ചെയ്യുക

Step 3: അപ്പോൾ പുതിയൊരു പേജിലേക്ക് പോകും

Step 4: പുതിയ പേജിൽ റജിസ്റ്റേഡ് യൂസർ ഐഡിയും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുക

Step 5: സ്ക്രീനിൽ അഡ്മിറ്റ് കാർഡ് തെളിയും

Step 6: ഡൗൺലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

എൻടിഎ ജെഇഇ പരീക്ഷയുടെ ചോദ്യപേപ്പറിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിഷയം ആസ്പദമാക്കിയുളള ചോദ്യങ്ങൾ കുറയ്ക്കുകയും ന്യൂമറിക്കൽ ചോദ്യങ്ങൾ കൂട്ടുകയും ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Jee main january admit card 2020 to release on december

Next Story
University Announcements: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com