/indian-express-malayalam/media/media_files/uploads/2021/04/JEE-F-1200.jpg)
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു. ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും. പരീക്ഷയുടെ 15 ദിവസം മുമ്പെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
“കോവിഡ് -19 പാൻഡെമിക്കിന്റെ ഇന്നത്തെ സ്ഥിതിയും മത്സരാർഥികളുടേയും പരീക്ഷാ നടത്തുന്നവരുടേയും സുരക്ഷയും ക്ഷേമവും കണക്കിലെടുക്കുമ്പോൾ ജെഇഇ (മെയിൻ) - 2021 ഏപ്രിൽ സെഷൻ മാറ്റിവയ്ക്കാൻ തീരുമാനിച്ചു."
📢 Announcement
— Dr. Ramesh Pokhriyal Nishank (@DrRPNishank) April 18, 2021
Given the current #covid19 situation, I have advised @DG_NTA to postpone the JEE (Main) – 2021 April Session.
I would like to reiterate that safety of our students & their academic career are @EduMinOfIndia's and my prime concerns right now. pic.twitter.com/Pe3qC2hy8T
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവെച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.