scorecardresearch

NTA JEE Main admit card 2020: ജെഇഇ മെയിൻ അഡ്മിറ്റ് കാർഡ്: ഹാൾടിക്കറ്റിൽ പരിശോധിക്കേണ്ടത് എന്താണ്?

JEE Main 2020 admit card: ജെഇഇ മെയിൻ ജനുവരി 6 മുതൽ 11 വരെയാണ് നടക്കുക

JEE Main 2020 admit card: ജെഇഇ മെയിൻ ജനുവരി 6 മുതൽ 11 വരെയാണ് നടക്കുക

author-image
Education Desk
New Update
JEE Main, ie malayalam

JEE Main 2020 admit card: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അധികം വൈകാതെ തന്നെ 2020 ലെ ജോയിന്റ് എൻട്രൻസ് പരീക്ഷ (ജെഇഇ) മെയിൻ പരീക്ഷയ്ക്കുളള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് nta.ac.in അല്ലെങ്കിൽ jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴിയോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

Advertisment

ജെഇഇ മെയിൻ ജനുവരി 6 മുതൽ 11 വരെയാണ് നടക്കുക. ഒരു വർഷത്തിൽ രണ്ടു തവണയാണ് ജെഇഇ പരീക്ഷ നടത്തുക. 2020 ലെ രണ്ടാമത്തെ സെഷൻ ഏപ്രിൽ 3 മുതൽ 9വരെ നടക്കും. ജനുവരി സെഷനിലെ പരീക്ഷയ്ക്കായി 9,34,608 (9.34 ലക്ഷം) പേരാണ് അപേക്ഷിച്ചിട്ടുളളത്. കഴിഞ്ഞ വർഷം ജനുവരിയിലും ഏപ്രിലിലും നടന്ന പരീക്ഷകളിലായി ആകെ 11,47,125 വിദ്യാർഥികളാണ് പങ്കെടുത്തത്.

അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചാൽ താഴെ പറയുന്നവ കൃത്യമായി പരിശോധിക്കണം

അക്ഷരത്തെറ്റ്

വിദ്യാർഥികൾ അഡ്മിറ്റ് കാർഡിലെ അവരുടെ പേര്, മാതാപിതാക്കളുടെ പേര്, മറ്റു വിവരങ്ങളുടെ സ്‌പെല്ലിങ് പരിശോധിക്കണം. അഡ്മിറ്റ് കാർഡിലെ വിവരങ്ങൾ (സ്‌പെല്ലിങ് അടക്കമുളളവ) ഐഡന്റിറ്റി കാർഡിലെയോ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെയോ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിദ്യാർഥിയെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

വിവരങ്ങൾ

പരീക്ഷാ കേന്ദ്രത്തിന്റെ വിവരങ്ങൾ, തീയതി, പരീക്ഷാ കേന്ദ്രത്തിന്റെ മാറ്റം, ഫൊട്ടോ, അപേക്ഷിച്ചയാളുടെ ഒപ്പ് എന്നീ പ്രാഥമിക വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ഉണ്ടാവും. പരീക്ഷയ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട സമയവും മറ്റു നിർദേശങ്ങളുമുണ്ടാവും. ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ വിദ്യാർഥികൾ അധികൃതരെ അറിയിക്കണം.

ആരെയാണ് ബന്ധപ്പെടേണ്ടത്

Advertisment

എന്തെങ്കിലും പിശക് അല്ലെങ്കിൽ ചോദ്യമുണ്ടെങ്കിൽ, വിദ്യാർഥികൾ ഉടൻ തന്നെ എൻടിഎ അധികാരികളുമായി 0120-6895200 നമ്പരിൽ ബന്ധപ്പെടേണ്ടതുണ്ട്. വാരാന്ത്യങ്ങൾ ഒഴികെയുളള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 6വരെ ഈ നമ്പരിൽ വിളിക്കാം.

Read in English: NTA JEE Main admit card 2020 to release today: What to check in your hall ticket

Jee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: