JEE (Main) 2023, how to apply: ന്യൂഡല്‍ഹി: 2023 ജനുവരി സെഷനായിട്ടുള്ള ജോയിന്റ് എന്‍ട്രെന്‍സ് എക്സാമിനേഷന്‍ (ജെഇഇ – മെയിന്‍) റജിസ്ട്രേഷന്‍ നടപടികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആരംഭിച്ചു. ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് രണ്ട് അവസരമായിരിക്കും ഉണ്ടാവുക. ഔദ്യോഗിക വെബ്സൈറ്റായ jeemain. nta. nic. in. വഴി അപേക്ഷിക്കാവുന്നതാണ്.
2023 ജനുവരി 12-ാം തീയതി രാത്രി ഒന്‍പത് മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം. ജനുവരി 24, 25, 27, 28, 29, 30, 31 എന്നീ തീയതികളിലായിരിക്കും പരീക്ഷ.
ജെഇഇ (മെയിൻ) 13 ഭാഷകളിൽ നടത്തും. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയായിരിക്കും ഭാഷകള്‍.
JEE (Main) 2023: How to apply, എങ്ങനെ അപേക്ഷിക്കാം?
- jeemain. nta. nic. in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുക
- പ്രധാന പേജിന്റെ താഴെയായുള്ള ആപ്ലിക്കേഷന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ‘New Registration’ തിരഞ്ഞെടുത്തതിന് ശേഷം വിവരങ്ങള്‍ നല്‍കുക
- ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ലഭിച്ച് കഴിഞ്ഞാല്‍ അത് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക
- ആപ്ലിക്കേഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും ഡോക്കുമെന്റ്സ് അപ്ലോഡും ചെയ്യുക
- സേവ് (Save) ചെയ്തതിന് ശേഷം, സബ്മിറ്റില്‍ (Submit) ക്ലിക്ക് ചെയ്യുക, ഫീസും അടക്കണം
- ഭാവിയിലെ ഉപയോഗത്തിനായി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുക
അപേക്ഷകർ 2021, 2022-ൽ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസാകണം. പ്രായം പരിഗണിക്കാതെ പരീക്ഷ എഴുതാവുന്നതാണ്. എന്നിരുന്നാലും പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ പ്രായ മാനദണ്ഡം പാലിക്കേണ്ടതുണ്ട്.