/indian-express-malayalam/media/media_files/uploads/2022/08/jee-main.jpg)
ന്യൂഡൽഹി: ജെഇഇ മെയിൻ സെഷൻ 2 പരീക്ഷാ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഇന്നു പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ചശേഷം nta. ac.in, ntaresults.nic.in, jeemain. nta.nic.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം.
ഈ വർഷം ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ ജൂലൈ 21 മുതൽ ജൂലൈ 30 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചതായും ജൂലൈ 25 മുതൽ നടത്തുമെന്നും അറിയിച്ചു. ഈ വർഷം സെഷൻ 2 പരീക്ഷയ്ക്ക് 8 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിരുന്നു. ജെഇഇ മെയിൻ സെഷൻ 1 പരീക്ഷകളുടെ ഫലം ജൂലൈ 12 ന് പ്രസിദ്ധീകരിച്ചിരുന്നു.
ദേശീയതല സ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) പരീക്ഷയാണിത്. വർഷത്തിൽ രണ്ടുതവണയാണ് ജെഇഇ മെയിൻ നടത്തുന്നത്. ഒരാൾക്ക് രണ്ടു പരീക്ഷയും വേണമെങ്കിൽ എഴുതാം. രണ്ടുപരീക്ഷകളും എഴുതുന്നവരുടെ ഭേദപ്പെട്ട സ്കോർ അന്തിമറാങ്കിങ്ങിനായി പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.