scorecardresearch

NTA JEE Main 2021 Exam Dates: ജെഇഇ മെയിൻ പരീക്ഷാതീയതി പ്രഖ്യാപിച്ചു; രജിസ്ട്രർ ചെയ്യാൻ അവസരം

NTA JEE Main 2021 Exam Dates: നേരത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാത്തവർക്കായി രജിസ്ട്രേഷൻ സംവിധാനം വീണ്ടും ആരംഭിച്ചു

NTA JEE Main 2021 Exam Dates: നേരത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാത്തവർക്കായി രജിസ്ട്രേഷൻ സംവിധാനം വീണ്ടും ആരംഭിച്ചു

author-image
Education Desk
New Update
jee main, nta jee main 2021, jee main 2021 exam date, education minister ramesh pokhriyal live today, education minister ramesh pokhriyal, ramesh pokhriyal, ramesh pokhriyal news, ramesh pokhriyal latest news, jee main 2021 form, jee main 2021 application form, jee main 2021 notification, jee main 2021 registration, jee main 2021 apply online, jeemain.nta.ac.in, jee main form 2021, nta jee main 2021, nta jee main 2021 form, nta jee main 2021 exam date, jee main exam news, ജെഇഇ, ie malayalam

NTA JEE Main 2021 Exam Dates Updates: ഐഐടി ജെഇഇ മെയിൻ 2021 (ഏപ്രിൽ, മേയ്) പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിഷാങ്കാണ് തത്സമയ വീഡിയോ സെഷനിലൂടെ പരീക്ഷാ തീയതികൾ അറിയിച്ചത്.

Advertisment

ജെഇഇ പരീക്ഷയുടെ ഏപ്രിൽ സെഷൻ ജൂലൈ 20 മുതൽ 25 വരെ നടക്കും. പരീക്ഷയുടെ നാലാമത്തെയും അവസാനത്തെയും സെഷൻ (മേയ് സെഷൻ) ജൂലൈ 22 മുതൽ ആഗസ്റ്റ് രണ്ട് വരെ നടക്കും.

നേരത്തെ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാത്തവർക്കായി രജിസ്ട്രേഷൻ സംവിധാനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. അപേക്ഷകർക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഏപ്രിൽ സെഷന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് രാത്രി (ജൂലൈ 6) മുതൽ ജൂലൈ 8 വരെ അപേക്ഷിക്കാം. ജെഇഇ മെയിൻ (മെയ്) സെഷൻ രജിസ്ട്രേഷനുകൾ ജൂലൈ 9-12 മുതൽ ലഭ്യമാവും. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്താനും അപേക്ഷകർക്ക് കഴിയും.

Read Here: Kerala SSLC Result 2021: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂലൈ 15ന്

Read More: CBSE Class 10, 12 exams: special assessment scheme for 2021-22 academic year- 10, 12 ക്ലാസുകളിലെ പരീക്ഷകൾ: പുതിയ മൂല്യനിർണയ രീതി പ്രഖ്യാപിച്ച് സിബിഎസ്ഇ

Advertisment

2021 ഏപ്രിൽ 20 നുള്ള കണക്ക് പ്രകാരം ജെഇഇ മെയിനായി ആകെ 6.80 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൻ‌ടി‌എ അറിയിച്ചു. മെയ് സെഷനിലേക്ക് 6.09 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ, മെയ് സെഷനുകൾക്കായി ആപ്ലിക്കേഷൻ സംവിധാനം വീണ്ടും തുറന്നതിനാൽ രജിസ്ട്രർ ചെയ്യുന്നവരുടെ എണ്ണം വീണ്ടും വർധിക്കും.

JEE Main 2021 (February): ജെഇഇ മെയിൻ 2021 ന്റെ ആദ്യ ഭാഗം ഫെബ്രുവരി 23 മുതൽ 26 വരെ നടത്തിയിരുന്നു. ഫെബ്രുവരി സെഷനിൽ ആകെ 6.61 ലക്ഷം (6,61,776) മത്സരാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി സെഷനിൽ ആറ് വിദ്യാർത്ഥികൾ 100 ശതമാനം മാർക്ക് നേടിയിരുന്നു.

Jee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: