JEE Main 2020: Exam hall entry rules to how to attempt paper, last day tips: വളരെയധികം ചർച്ചകൾക്ക് ശേഷം ഇത്തവണത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പരീക്ഷ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആകെ 8.58 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി രജിസ്ട്രർ ചെയ്തിട്ടണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ നടപടികൾ പരീക്ഷയുടെ ഭാഗമായി സ്വീകരിക്കും.
ജെഇഇ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 570 ൽ നിന്ന് 660 ആയി ഉയർത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) തീരുമാനിച്ചിട്ടുണ്ട്. ഒരു പരീക്ഷാ മുറിയിൽ സാമൂഹിക അകലം അനുസരിച്ച് കുറച്ച് വിദ്യാർത്ഥികളെ മാത്രം പ്രവേശിപ്പിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. നിശ്ചിത അകലത്തിലാവും വിദ്യാർത്ഥികളുടെ ഇരിപ്പിടങ്ങൾ. പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം അതിനു മുൻപുള്ള പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാറ്റം വരുത്തിയിട്ടുണ്ട്.
How to enter the exam hall- പരീക്ഷാ ഹാളിൽ എങ്ങനെ പ്രവേശിക്കാം
- ഘട്ടം 1: രാവിലെ 11 മുതൽ പരീക്ഷാർത്ഥികൾ ബാച്ചുകളായി റിപ്പോർട്ട് ചെയ്യണം
- ഘട്ടം 2: രജിസ്ട്രേഷൻ മുറിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് അവരുടെ ശരീര താപനില തെർമൽ ഗൺ വഴി രേഖപ്പെടുത്തും
- ഘട്ടം 3: താപനില 37.4 ഡിഗ്രി സെൽഷ്യസിൽ താഴെ ആണെങ്കിൽ, അവർക്ക് മുന്നോട്ട് പോവാം. തുടർന്ന് ഇവരുടെ ഡോക്യുമെന്റ് വെരിഫിക്കേഷനും മറ്റ് പരിശോധനകളും നടത്തും.
- ഘട്ടം 4: താപനില 37.4 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആണെങ്കിൽ, അവരെ ഐസൊലേഷൻ റൂമിലേക്ക് കൊണ്ടുപോകും. 15-20 മിനിറ്റിനുശേഷം ഡോക്യുമെൻറ് വെരിഫിക്കേഷന്റെയും പരിശോധനകുളും നടത്തും. ഈ സമയത്തിനിടെ അവരുടെ താപനില സാധാരണ നിലയിലായാൽ ഇവർക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാം. താപനില നേരെ ആയിട്ടില്ലെങ്കിൽ ഒരു പ്രത്യേക മുറിയിൽ ഇവരെ പരീക്ഷയ്ക്കായി പ്രവേശിപ്പിക്കും,
- ഘട്ടം 5: അപേക്ഷകർ അഡ്മിറ്റ് കാർഡ്, സാധുവായ സർക്കാർ തിരിച്ചറിയൽ രേഖ, ഡിസബിലിറ്റി ഉള്ളവരാണെങ്കിൽ അത് തെളിയിക്കുന്ന രേഖ, സ്ക്രൈബ് ഡിക്ലയറേഷൻ (ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുള്ള പ്രൊഫോമയിൽ ബാധകമെങ്കിൽ) തുടങ്ങിയവ ഇൻവിജിലേറ്ററിന് മുൻപാകെ ഹാജരാക്കണം.
- ഘട്ടം 6: കൃത്യമായ പരിശോധനയ്ക്ക് ശേഷം, ഇൻവിജിലേറ്റർ സീറ്റ് അലോക്കേഷൻ ചാർട്ട് പരിശോധിച്ച് റോൾ നമ്പർ അനുസരിച്ച് വിദ്യാർത്ഥികളെ അവരുടെ പരീക്ഷാ മുറിയിലേക്ക് എത്തിക്കും.
- ഘട്ടം 7: വിവിധ ബാച്ചുകളായാണ് വിദ്യാർത്ഥികളെ രജിസ്ട്രേഷൻ മുറിയിലേക്ക് പ്രവേശിപ്പിക്കുക. 10 വിദ്യാർത്ഥികളടങ്ങുന്നതാണ് ആദ്യ ബാച്ച്. ഇതിൽ ആദ്യ അഞ്ച് വിജ്യാർത്ഥികൾ റൂമിൽ നിന്ന് പുറത്തിറങ്ങിയാൽ അഞ്ച് വിദ്യാർത്ഥികളടങ്ങുന്ന അടുത്ത ബാച്ചിനെ പ്രവേശിപ്പിക്കും. രജിസ്ട്രേഷൻ റൂമിന് പുറത്ത് ഡ്യൂട്ടിയിലുള്ള ഇൻവിജിലേറ്റർ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തും.
How to prepare in for JEE Main 2020?-ജെഇഇ 2020 മെയിനിനായി എങ്ങനെ തയ്യാറെടുക്കാം
പുതിയതൊന്നും പരിശീലിക്കാനുള്ള ശരിയായ സമയമല്ല ഇത്. വിദ്യാർത്ഥികൾ സിലബസ് പൂർത്തിയാക്കി മോക്ക് ടെസ്റ്റുകൾ പരിശീലിച്ചിരിക്കണം. അവരുടെ ബോഡി ക്ലോക്ക് പരീക്ഷയുടെ സമയക്രമവുമായി സമന്വയിപ്പിക്കാനുള്ള സമയമാണിത്. വിദ്യാർത്ഥികൾ പകൽ സമയത്ത് ഒരു പരീക്ഷാ ഹാളിലേതിന് സമാനമായ ഒരു സാഹചര്യത്തിൽ ഒരു മോക്ക് ടെസ്റ്റ് നടത്തണം. മാസ്കുകളും കയ്യുറകളും ധരിച്ച് പരീക്ഷാഹാളിൽ എങ്ങിനെയാണോ ഹാജരാവേണ്ടത് ആ രീതിയിൽ മോക് ടെസ്റ്റ് സമയത്തും പെരുമാറുക.
How to attempt JEE Main 2020- ജെഇഇ മെയിൻ പരീക്ഷയെ എങ്ങിനെ നേരിടാം
വിദ്യാർത്ഥികൾ എല്ലാ പ്രധാന സൂത്രവാക്യങ്ങളും ആശയങ്ങളും റിവൈസ് ചെയ്യണം. ഉത്തരങ്ങൾ ഊഹിച്ചെഴുതി നെഗറ്റീവ് മാർക്ക് നേടാതിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് എൻട്രസ് പരിശീലന സ്ഥാപനമായ ഫിറ്റ്ജീയിൽ നിന്നുള്ള രമേശ് ബാത്ലിഷ് പറഞ്ഞു ” വിദ്യാർത്ഥികൾ ആദ്യം എല്ലാ ചോദ്യങ്ങളും ഓടിച്ച് നോക്കുകയും പരിശിധിക്കുകയും വേണം. തുടർന്ന് എളുപ്പമുള്ള ചോദ്യങ്ങൾക്കും എളുപ്പമുള്ള വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകി ആരംഭിക്കണം. നെഗറ്റീവ് മാർക്ക് ഒഴിവാക്കാൻ ഉത്തരം ഊഹിച്ച് എഴുതാതിരിക്കുക. പരീക്ഷയിൽ വേഗവും കൃത്യതയും പ്രധാനമാണ്. ബുദ്ധിമുട്ടുള്ള ഒരു ചോദ്യത്തെ അഭിമുഖീകരിക്കുകയാണെങ്കിൽ അതിനായി കൂടുതൽ സമയം ചെലവഴിക്കരുത്,” ബാത്ലിഷ് പറഞ്ഞു
രണ്ട് റൗണ്ടുകളായി പരീക്ഷ എഴുതാൻ അദ്ദേഹം നിർദ്ദേശിച്ചു. “ആദ്യം എളുപ്പമുള്ളവയ്ക്കും പിന്നീട് അൽപ്പം ബുദ്ധിമുട്ടുള്ളവയ്‌ക്കോ ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമുള്ളവയ്‌ക്കോയും ഉതിതരം നൽകാൻ ശ്രമിക്കുക. ഉത്തരം എഴുതുമ്പോൾ വിദ്യാർത്ഥികൾ സമയം പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, നെഗറ്റീവ് മാർക്ക് ഇല്ലാത്ത എല്ലാ ന്യൂമറിക്കൽ ചോദ്യങ്ങൾക്കും ശ്രമിക്കണം. ”
“ഏതെങ്കിലും വിഭാഗം ചോദ്യങ്ങൾ കഠിനമാണെങ്കിൽ അസ്വസ്ഥരാകരുത്. നിങ്ങൾക്ക് മറ്റ് വിഭാഗം ചോദ്യങ്ങൾ സ്കോർ ചെയ്യാൻ കഴിയും. പേപ്പർ കഠിനമാണെന്ന് തോന്നിയാൽ പരിഭ്രാന്തരാകുന്നത് ഒഴിവാക്കുക, കാരണം ഇത് ആപേക്ഷിക പ്രകടനമാണ്. അതിനാൽ, നിങ്ങളുടെ മികച്ച രീതിയിലുള്ള വിശകലന ശേഷി പ്രവർത്തിപ്പിക്കുക, അത് നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: JEE Main 2020: Exam hall entry rules to how to attempt paper, here are last day tips