scorecardresearch

ജെഇഇ മെയിൻസ് 2020: പരീക്ഷാ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

പരീക്ഷാകേന്ദ്രങ്ങളുൾപ്പെടുന്ന നഗരങ്ങൾ തിരഞ്ഞെടുക്കുന്നത് അടക്കം, അപേക്ഷയിൽ മാറ്റം വരുത്താനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്

പരീക്ഷാകേന്ദ്രങ്ങളുൾപ്പെടുന്ന നഗരങ്ങൾ തിരഞ്ഞെടുക്കുന്നത് അടക്കം, അപേക്ഷയിൽ മാറ്റം വരുത്താനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്

author-image
Education Desk
New Update
jee main, ie malayalam

ന്യൂഡല്‍ഹി: ജെഇഇ മെയിൻസ് 2020 പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷയിൽ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക് ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് (എന്‍ടിഎ) നിർദേശം നൽകി. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സ്ഥിതിഗതികളും, പരീക്ഷാർത്ഥികൾ നേരിട്ട ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് നടപടി. ഓൺലൈൻ അപേക്ഷയിൽ മാറ്റം വരുത്താനുള്ള സൗകര്യം സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി ഈ മാസം ഒന്നിന് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനു തുടർച്ചയായി, അപേക്ഷകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടുന്ന നഗരങ്ങളുടെ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്താനുള്ള സൗകര്യവും ഏജൻസി ഏർപ്പെടുത്തി.

Advertisment

പരീക്ഷാർത്ഥികൾ അപേക്ഷയിൽ തിരഞ്ഞെടുത്ത നഗരത്തിൽ തന്നെ പരീക്ഷാകേന്ദ്രം അനുവദിക്കാൻ ഏജൻസി ശ്രമങ്ങൾ നടത്തും. എന്നാൽ, പരീക്ഷാർത്ഥികളെ ഉൾക്കൊള്ളാനുള്ള നഗരത്തിന്റെ കഴിവനുസരിച്ചാവും അവസാനതീരുമാനം. എന്നാൽ ഭരണപരമായ കാരണങ്ങളാൽ ,അപേക്ഷയിൽ നിന്നും വ്യത്യസ്തമായ നഗരവും ലഭിക്കാവുന്നതാണ്. പരീക്ഷ കേന്ദ്രങ്ങൾ നൽകുന്നത് സംബന്ധിച്ച് എന്‍ടിഎയുടെ തീരുമാനം അന്തിമമായിരിക്കും.

Read Also: ജെഇഇ മെയിൻ 2020: ഏപ്രിൽ 15 നുശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും

പരീക്ഷാകേന്ദ്രങ്ങളുൾപ്പെടുന്ന നഗരങ്ങൾ തിരഞ്ഞെടുക്കുന്നത് അടക്കം, അപേക്ഷയിൽ മാറ്റം വരുത്താനുള്ള സൗകര്യം നിലവിൽ ലഭ്യമാണ്. https://jeemain.nta.nic എന്ന വെബ്സൈറ്റിൽ 2020 ഏപ്രില്‍ 14 വരെ ഈ സൗകര്യം ഉണ്ടായിരിക്കും. പരീക്ഷാർത്ഥികൾ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ വിവരങ്ങൾ ഒത്തുനോക്കുകയോ ആവശ്യമെങ്കിൽ അവയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യേണ്ടതാണ്.

Advertisment

ഓൺലൈൻ അപേക്ഷയിലെ തിരുത്തലുകൾ വൈകിട്ട് 5 വരെയും, ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കുന്നതാണ്.

ആവശ്യമുള്ളവർക്ക് അധിക ഫീസ്, ക്രെഡിറ്റ് /ഡെബിറ്റ് കാർഡുകൾ വഴിയോ, നെറ്റ് ബാങ്കിങ്യു/പിഐ സൗകര്യമുപയോഗിച്ചോ, പേടി എമ്മിലൂടെയോ അടയ്ക്കാവുന്നതാണ്‌

അപേക്ഷയിൽ വരുത്തിയ തിരുത്തലുകൾക്ക് വിധേയമായി, കൂടുതൽ തുക അടയ്‌ക്കേണ്ടി വന്നാൽ, അത് സംബന്ധിച്ച അന്തിമ വിവരങ്ങൾ പണം അടച്ചതിനു ശേഷം ലഭിക്കുന്നതാണ്.

പരീക്ഷാർത്ഥികൾ അപേക്ഷയിൽ തിരുത്തലുകൾ നടത്തുന്നത് ശ്രദ്ധാപൂർണമായിരിക്കണം. തിരുത്തലുകൾക്കായി ഇനിയൊരു അവസരം നൽകുന്നതല്ല. പരീക്ഷ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി, പരീക്ഷാർത്ഥികളും, മാതാപിതാക്കളും jeemain.nta.nic.in, www.nta.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദർശിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കോ, സ്ഥിരീകരണങ്ങൾക്കോ, 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Jee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: