ജെഇഇ മെയിൻ രണ്ടാം പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഏപ്രിൽ 3 മുതൽ 9 വരെയാണ് ജെഇഇ മെയിൻ രണ്ടാം പരീക്ഷ നടക്കുക

jee main, ie malayalam

ജെഇഇ മെയിൻ രണ്ടാം പരീക്ഷയ്ക്ക് ഇന്നു മുതൽ അപേക്ഷകൾ സമർപ്പിക്കാം. jeemain.nic.in, nta.ac.in എന്നീ വെബ്സൈറ്റുകൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപര്യമുളളവർ മാർച്ച് 7 നു മുൻപായി അപേക്ഷ സമർപ്പിച്ചിരിക്കണം.

ജനുവരിയിൽ പരീക്ഷ എഴുതിയവർക്ക് രണ്ടാം പരീക്ഷയിലും പരിശ്രമിക്കാവുന്നതാണ്. ഒരേ അധ്യയന വർഷത്തിൽ പരീക്ഷകൾ നടക്കുന്നതിനാൽ ഇത് രണ്ടാമത്തെ ശ്രമമായി കണക്കാക്കില്ല. മാത്രമല്ല, ജനുവരി, അല്ലെങ്കിൽ ഏപ്രിലിൽ നടന്ന പരീക്ഷയിൽ ഏതിലാണോ കൂടുതൽ മാർക്ക് നേടുന്നത് അതായിരിക്കും കണക്കാക്കുക. ഏപ്രിൽ 3 മുതൽ 9 വരെയാണ് ജെഇഇ മെയിൻ രണ്ടാം പരീക്ഷ നടക്കുക.

Read Also: കെഇഎഎം 2020: അപേക്ഷകൾ ഫെബ്രുവരി 25വരെ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് കാണുക
  • ഹോംപേജിലെ ആപ്ലിക്കേഷൻ ഫോം ബട്ടണിൽ ക്ലിക്ക് ചെയ്യുക
  • വെരിഫൈ ചെയ്തശേഷം ലോഗിൻ ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകിയശേഷം ഫൊട്ടോ അപ്‌ലോഡ് ചെയ്യുക
  • ഫീസ് അടച്ച് ഫോം സബ്മിറ്റ് ചെയ്യുക

ദേശീയതലസ്ഥാപനങ്ങളിലെ എൻജിനീയറിങ്/ടെക്‌നോളജി/ആർക്കിടെക്ചർ/പ്ലാനിങ്/ബിരുദതല കോഴ്‌സുകളിലെ പ്രവേശനത്തിനായുളള പരീക്ഷയാണ് ജെഇഇ. ജനുവരി 9ന് നടന്ന പരീക്ഷയ്ക്കായി 11 ലക്ഷം പേരാണ് അപേക്ഷിച്ചത്. രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ടു ഘട്ടമായിട്ടായിരുന്നു പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരുന്നു പരീക്ഷ.

അപേക്ഷ ഫീസ് 650 രൂപ. പെൺകുട്ടികൾക്ക് 325 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ട്രാൻസ്ജെൻഡർ വിഭാഗം എന്നിവർക്കും 325 രൂപയാണ് അപേക്ഷ ഫീസ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Jee main 2020 application form

Next Story
University Announcements 05 February 2020: കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com