ന്യൂഡൽഹി: ഐഐടി പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെഇഇ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയുടെ അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. jeeadv. ac.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. റോൾ നമ്പർ, ജനന തീയതി, ഫോൺ നമ്പർ എന്നിവ നൽകിയാൽ ഫലം പരിശോധിക്കാനാകും.
ജയ്പൂർ സ്വദേശിയായ മൃദുൾ അഗർവാളിനാണ് ഒന്നാം റാങ്ക്. മാർച്ചിൽ നടന്ന ഐഇഇ മെയിൻ പരീക്ഷയിൽ മൃദുൾ 100 ശതമാനം വിജയമാണ് നേടിയത്. കാവ്യ ചോപ്രയ്ക്കാണ് രണ്ടാം റാങ്ക്. 1,41,699 വിദ്യാര്‍ഥികള്‍ ഈ വർഷം ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്. 41,862 പേർ വിജയിച്ചു. ഇതിൽ 6,452 പേർ പെൺകുട്ടികളാണ്.
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പരിശോധിക്കേണ്ട വിധം
- Step 1: jeeadv. ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
- Step 2: “JEE Advanced 2021 result” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
- Step 3: റോൾ നമ്പർ, ജനന തീയതി, ഫോൺ നമ്പർ എന്നിവ നൽകി ലോഗിൻ ചെയ്യുക
- Step 4: വിജയകരമായി ലോഗിൻ ചെയ്താൽ ഐഇഇ അഡ്വാൻസ്ഡ് ഫലം സ്ക്രീനിൽ കാണാം
- Step 5: ഫലം ഡൗൺലോഡ് ചെയ്യുക
ഒക്ടോബര്‍ 3 നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടന്നത്. ജൂലൈ 3 ന് നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.