JEE Advanced Result 2022, Download JEE Advanced 2022 Scorecard at jeeadv.ac.in: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ 2022 ലെ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ ഫലം പരിശോധിക്കാവുന്നതാണ്.
ഫലം എവിടെ എങ്ങനെ പരിശോധിക്കാം
സെപ്തംബര്‍ 11 ന് രാവിലെ 10 മണിക്ക് ഉത്തരസൂചികയും സ്കോര്‍കാര്‍ഡും പ്രസിദ്ധീകരിക്കുമെന്നാണ് ഐഐടി ബോംബയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് വെബ്സൈറ്റായ jeeadv.ac.in. വഴി ഫലം പരിശോധിക്കാവുന്നതാണ്.
എന്നാണ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചത്
ജെഇഇ അഡ്വാന്‍സ്ഡ് 2022 ന്റെ ഉത്തരസൂചിക സെപ്തംബര്‍ മൂന്നാം തീയതിയാണ് ഐഐടി ബോംബെ പ്രസിദ്ധികരിച്ചത്.
എന്നാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടന്നത്
ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടന്നത് ഓഗസ്റ്റ് 28 നായിരുന്നു. രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടന്നത്. പേപ്പര്‍ 1 രാവിലെ ഒന്‍പത് മുതല്‍ 12 വരെയും പേപ്പര്‍ 2 ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ അഞ്ചര വരെയും. 1.56 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. രാജ്യത്തെ 24 നഗരങ്ങളിലായി 577 പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
ആർക്കിടെക്ചർ ആപ്റ്റിറ്റൂഡ് ടെസ്റ്റിന്റെ റജിസ്ട്രേഷന്‍ എപ്പോഴാണ്?
ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എഎടി) 2022 ന്റെ ഓൺലൈൻ റജിസ്ട്രേഷന്‍ സെപ്തംബര്‍ 11 രാവിലെ 10 മുതൽ 12 വൈകുന്നേരം അഞ്ച് മണി വരെയാണ്. കൂടാതെ ജോയിന്റ് സീറ്റ് അലോക്കേഷൻ (JoSAA) 2022 പ്രക്രിയ സെപ്റ്റംബർ 12 ന് ആരംഭിക്കും. എഎടി 2022 പരീക്ഷ സെപ്തംബര്‍ 14 നാണ് (രാവിലെ ഒന്‍പതിനും 12 നും ഇടയിൽ). ഫലം 17 ന് വൈകുന്നേരം 5 മണിക്ക് പ്രഖ്യാപിക്കും.