scorecardresearch

മെഡിസിൻ വേണ്ടെന്ന് വച്ച് എഞ്ചിനീയറിംഗ് പഠിച്ച തെങ്കാശിക്കാരി, ഇന്ന് 'ആദിത്യ'യുടെ അമരക്കാരി

മെഡിസിൻ അഡ്മിഷൻ കിട്ടിയിട്ടും അത് വേണ്ടെന്ന് വച്ച് എഞ്ചിനീയറിംഗ് മതി എന്ന് തീരുമാനിക്കുന്നതിൽ തുടങ്ങുന്നു 'ആദിത്യ എൽ1' ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജിയുടെ കഥ.

മെഡിസിൻ അഡ്മിഷൻ കിട്ടിയിട്ടും അത് വേണ്ടെന്ന് വച്ച് എഞ്ചിനീയറിംഗ് മതി എന്ന് തീരുമാനിക്കുന്നതിൽ തുടങ്ങുന്നു 'ആദിത്യ എൽ1' ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജിയുടെ കഥ.

author-image
Johnson T A
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nigar Shaji, Nigar Shaji ISRO, Nigar Shaji ISRO sun mission, who is Nigar Shaji, Aditya L1 launch, Aditya L1 mission, ISRO, ISRO sun mission, PSLV rocket, indian express news, isro aditya l1 mission updates

The Aditya L1 project, which has been in the making since 2008 — as a small project — has had Nigar Shaji at the helm over the last couple of years.

ഐഎസ്ആർഒയിലെ പ്രോഗ്രാം ഡയറക്ടറും ഐഎസ്ആർഒയുടെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ1 ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറുമാണ് അൻപത്തിയൊൻപത് വയസ്സുള്ള ഈ തെങ്കാശിക്കാരി. സാധാരണ കുടുംബത്തിൽ ജനിച്ച്, വിദ്യാഭ്യാസം മാത്രം കൈമുതലാക്കി വിജയത്തിന്റെ പടവുകൾ കയറി, ഇന്ന് രാജ്യം ഉറ്റുനോക്കുന്ന മിഷന്റെ തലപ്പത്ത് അവർ എത്തിയ കഥ പ്രചോദനകരമാണ്.

Advertisment

മെഡിസിൻ അഡ്മിഷൻ കിട്ടിയിട്ടും അത് വേണ്ടെന്ന് വച്ച് എഞ്ചിനീയറിംഗ് മതി എന്ന് തീരുമാനിക്കുന്നതിൽ തുടങ്ങുന്നു 'ആദിത്യ എൽ1' ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജിയുടെ കഥ.

നിഗർ ഷാജിയുടെ ജന്മദേശം തമിഴ്‌നാട്ടിലെ തെങ്കാശിയിലെ ചെങ്കോട്ടയാണ്. അച്ഛൻ ഷെയ്ഖ് മീരാൻ ബിരുദധാരിയായിരുന്നു. മീരാന്റെയും സെയ്ദു ബീവിയുടെയും മൂന്നാമത്തെ കുട്ടിയാണ് നിഗർ. തെങ്കാശിയിലെ എസ്‌ആർഎം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന നിഗർ 10, 12 ക്ലാസുകളിൽ ജില്ലാ ടോപ്പറായിരുന്നു. തിരുനെൽവേലിയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം ബാച്ചിലെ - 1986-ലെ ഏതാനും പെൺകുട്ടികളിൽ ഒരാളായിരുന്ന അവർ, അവിടെ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. എഞ്ചിനീയറിംഗ്. പിന്നീട് പിലാനിയിലെ ബിറ്റ്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

Advertisment

നിഗർ ജിഇസി തിരുനെൽവേലിയുടെ രണ്ടാം ബാച്ചിൽ നിന്നുള്ളയാളാണ്, ഭർത്താവ് ദുബായിൽ എംഎൻസിയിൽ ജോലി ചെയ്യുന്ന ഷാജഹാൻ ജിഇസി തിരുനെൽവേലിയുടെ ആദ്യ ബാച്ചിൽ നിന്നുള്ളയാളും. നിഗറിന്റെ സഹോദരൻ ഷെയ്ഖ് സലീം തെങ്കാശിയിലെ കോളേജിൽ നിന്ന് പ്രൊഫസറായി വിരമിച്ചയാളാണ്. 1995ൽ അച്ഛൻ ഷെയ്ഖ് മീരാൻ അന്തരിച്ചു. അമ്മ ഇപ്പോൾ ബംഗളൂരുവിൽ ശാസ്ത്രജ്ഞയായ മകൾക്കൊപ്പം താമസിക്കുന്നു.

ചെന്നൈ ഐഐടിയിൽ നിന്ന് ലേസർ ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ ശാസ്ത്രജ്ഞനുമായിരുന്ന സലീം, മക്കൾ നല്ല വിദ്യാഭ്യാസം നേടണം എന്ന് അവരുടെ പിതാവ് വാശി പിടിച്ചിരുന്നതായി ഓർത്തു.

'അച്ഛൻ 1940-കളിൽ ഗണിതശാസ്ത്രത്തിൽ ബി.എ ബിരുദം നേടിയ ആളാണ്. അക്കാലത്ത് അഞ്ചാം ക്ലാസും എട്ടാം ക്ലാസും പഠിക്കുന്നത് തന്നെ വളരെ വലിയ കാര്യമായിരുന്നു. ഗണിതശാസ്ത്രത്തിൽ ബിഎ ഓണേഴ്സ് പൂർത്തിയാക്കി. ഞങ്ങളെ എല്ലാവരെയും പഠിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. അത് കൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിൽ എല്ലാവരും നല്ല വിദ്യാഭ്യാസമുള്ളവരാണ്.'

സ്‌കൂൾ കഴിഞ്ഞ് മെഡിസിൻ പ്രവേശനം ലഭിച്ചെങ്കിലും എഞ്ചിനീയറിംഗ് സയൻസാണ് നിഗർ ഷാജി തിരഞ്ഞെടുത്തതെന്ന് സഹോദരൻ ഓർക്കുന്നു.

'എൻജിനീയറിംഗ് കഴിഞ്ഞ സമയത്ത് തന്നെ അവൾ ഐഎസ്ആർഒയിൽ ഒഴിവുണ്ട് എന്ന പത്രപരസ്യം കണ്ടു. അവർ എഞ്ചിനീയർമാരെ വിളിച്ചിരുന്നതിനാൽ അവൾ അതിന് അപേക്ഷിച്ചു,' പ്രൊഫസർ സലീം പറഞ്ഞു.

'അന്ന്, ഐഎസ്ആർഒ വർഷത്തിൽ രണ്ടോ മൂന്നോ തവണ റിക്രൂട്ട് ചെയ്യുമായിരുന്നു. ഏകദേശം 80 പേർ അപേക്ഷിച്ചു, നേരിട്ടുള്ള അഭിമുഖങ്ങൾ ഉണ്ടായിരുന്നു, അവൾ തിരഞ്ഞെടുക്കപ്പെട്ടു. ജോലി ചെയ്യുമ്പോൾ തന്നെ അവൾ മാസ്റ്റേഴ്സ് ചെയ്തു - അത് ഒരു ഇൻ-സർവീസ് എംടെക് ബിരുദമായിരുന്നു.'

ചെന്നൈയിൽ നിന്ന് 140 കിലോമീറ്റർ അകലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ തന്റെ കരിയർ ആരംഭിച്ച ഷാജി 1987 മുതൽ ഐഎസ്ആർഒയിലുണ്ട്.

2008 മുതൽ നിർമ്മാണത്തിലിരിക്കുന്ന ആദിത്യ എൽ 1 പ്രോജക്റ്റ് - കഴിഞ്ഞ രണ്ട് വർഷങ്ങളായി നിഗർ ഷാജിയാണ് ചുക്കാൻ പിടിച്ചത്. ആദിത്യ എൽ1 ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്‌ടർ എന്നതിനൊപ്പം, ബെംഗളൂരുവിലെ യുആർ റാവു സ്‌പേസ് സെന്ററിലെ ‘സ്‌പേസ് ഇൻഫ്രാസ്ട്രക്ചർ: ലോ എർത്ത് ഓർബിറ്റ് ആൻഡ് പ്ലാനറ്ററി പ്ലാറ്റ്‌ഫോമിന്റെ’ പ്രോഗ്രാം ഡയറക്ടറും കൂടിയാണ് നിഗർ ഷാജി.

Engineering Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: