ISC Class 12th Result 2019: ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (ഐഎസ്സി) കൗൺസിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് http://www.cise.org, http://www.results.cisce.org എന്നീ വെബ്സൈറ്റുകളിൽ നിന്ന് പരീക്ഷാ ഫലം അറിയാൻ സാധിക്കും. ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വിജയശതമാനം 96.52 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.31 ശതമാനത്തിന്റെ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ വിജയശതമാനം 96.47 ആയിരുന്നു.
Also Read: ICSE Class 10th Result 2019: ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
രാജ്യത്തെ നാല് റീജിയണുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ദക്ഷിണ മേഖലയിലാണ്. കൊൽക്കത്തയിൽ നിന്നുള്ള ദോവങ്ക് കുമാർ അഗർവാളും ബെംഗളൂരുവിൽ നിന്നുള്ള വിഭ സ്വാമിനാഥനും ഐഎസ്സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി. ഐഎസ്സി പരീക്ഷയിൽ ആദ്യമായാണ് നൂറു ശതമാനം മാർക്ക് നേടി വിദ്യാർഥികൾ വിജയിക്കുന്നത്. ഇംഗ്ലീഷ്, ഹിസ്റ്ററി, സൈക്കോളജി, ഇക്കണോമിക്സ്, കണക്ക് വിഷയങ്ങളിൽ നൂറ് ശതമാനം മാർക്ക് വാങ്ങിയാണ് ഇരുവരും പാസായത്.
Vibha Swaminathan of Mallya Aditi International School in Bangalore scores 100% marks (English, History, Psychology, Economics, Mathematics) to top ISC exams. She shares the record to score 100% for the first time ever with Dewang Kumar Agarwal (Kolkata) @IEBengaluru
— Ralph Alex Arakal (@ralpharakal) May 7, 2019
Read: CBSE Class 10th Result 2019: സിബിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മുന്നിൽ
ISC results 2019: ഐഎസ്സി പരീക്ഷാഫലം പരിശോധിക്കേണ്ട വിധം
Step 1: cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
Step 2: ഹോം പേജിൽ നിന്ന് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: ക്ലാസ് 12 റിസൾട്ടിൽ ക്ലിക്ക് ചെയ്യുക
Step 4: പുതിയതായി തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താൽ റിസൾട്ട് ലഭിക്കും
ISC 12th result 2019: മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഐഎസ്സി പരീക്ഷാഫലം അറിയാം
Step 1: ഗൂഗിൾ പ്ലേ സ്റ്റോർ സന്ദർശിക്കുക
Step 2: ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Step 3: നിങ്ങളുടെ രജിസ്ട്രഷേൻ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുക
Step 4: പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തിന്റെ അലർട്ട് നിങ്ങൾക്ക് ഉടൻ ലഭിക്കും
ISC 12th result 2019: മെസേജിലൂടെയും നിങ്ങൾക്ക് പരീക്ഷാഫലം അറിയാൻ സാധിക്കും.
മെസേജിലൂടെയും നിങ്ങൾക്ക് പരീക്ഷാഫലം അറിയാൻ സാധിക്കും. ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാഫലം അറിയാം. 09248082883 എന്ന നമ്പരിലേക്ക് നിങ്ങളുടെ രജിസ്റ്റർ നമ്പർ അയച്ചാൽ റിസൾട്ട് നിങ്ങളുടെ ഫോണിലേക്ക് എത്തും.