/indian-express-malayalam/media/media_files/uploads/2019/04/neet-exam3.jpg)
ന്യൂഡൽഹി: കഴിഞ്ഞ ആഴ്ച മാറ്റിവച്ച ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷകളുടെ പുതുക്കിയ തീയതികൾ ഐസിഎഐ പ്രസിദ്ധീകരിച്ചു. നവംബർ 19, 20 തീയതികളിലാണ് പരീക്ഷകൾ നടക്കുക. നേരത്തെ നവംബർ 9, 11 തീയതികളിൽ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. അയോധ്യ കേസിലെ വിധിയെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചിരുന്ന നിരവധി കോളേജുകൾ അടച്ചിട്ടതോടെയാണ് മാറ്റിവച്ചത്.
നവംബർ 9ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ നവംബർ 19 നും നവംബർ 11 ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ 20 നും നടക്കുമെന്ന് ഐസിഎഐ അറിയിച്ചു. ബാക്കി പരീക്ഷകളെല്ലാം നേരത്തെ അറിയിച്ചിരുന്ന അതേ തീയതികളിൽ നടക്കും. www.icai.org വെബ്സൈറ്റിൽ പരീക്ഷാ ടൈംടേബിൾ ലഭ്യമാണ്. വിദ്യാർഥികൾ തിരഞ്ഞെടുത്ത അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ 5വരെ പരീക്ഷകൾ നടക്കും. നേരത്തെ പ്രസിദ്ധീകരിച്ച അഡ്മിറ്റ് കാർഡുകൾ ഉപയോഗിച്ചുതന്നെയാണ് പുതുക്കിയ തീയതികളിലെ പരീക്ഷകളും എഴുതേണ്ടത്.
ഗ്രൂപ്പ് I പോസ്റ്റിലേക്കുളള സിഎ ഐപിസിസി പരീക്ഷകൾ നവംബർ 2, 4, 6, 8 തീയതികളിലാണ് നടന്നത്. ഗ്രൂപ്പ് II പോസ്റ്റിലേക്കുളള പരീക്ഷകൾ നവംബർ 11, 14, 16, 18 തീയതികളിലാണ്. സിഎ ഫൗണ്ടേഷൻ പരീക്ഷകൾ നവംബർ 9, 13, 15, 17 തീയതികളിലായാണ് നടക്കുക.
സിഎ പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദ്യാർഥികൾക്ക് ഇ-മെയിൽ വഴിയും ഫോൺ വഴിയും ബന്ധപ്പെടാം.
Foundation candidates: foundation_examhelpline@icai.in
Final candidates: final_examhelpline@icai.in Intermediate(IPC)
candidates: intermediate_examhelpline@icai.in
Help Line Telephone numbers: 0120 3054 851, 852, 853, 854 and 835 0120 4953 751,752, 753 and 754.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.