ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി, യോഗയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. 2019 ജൂലൈയില്‍ കോഴ്സ് തുടങ്ങുമെന്നാണ് ഇഗ്നോ അറിയിച്ചിരിക്കുന്നത്
പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. ആറുമാസത്തെ കോഴ്സ്, അത് സാധിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയാല്‍ മതി. പതിനായിരം രൂപയാണ് കോഴ്സിന് ആകെ നല്‍കേണ്ടത്. ഇംഗ്ലീഷിലായിരിക്കും പരിശീലനം നല്‍കുക. നിലവില്‍ ഡല്‍ഹി, ഹരിദ്വാര്‍, ബെംഗളൂരു, ഭുവനേശ്വര്‍, ജയ്പൂര്‍, ലഡ്നുന്, ചെന്നൈ, മുംബൈ, പൂനെ എന്നീ പ്രാദേശീക കേന്ദ്രങ്ങളാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്
Read Also: യോഗ ലൊക്കേറ്റര്‍ ആപ്പുമായി ആയുഷ് മന്ത്രാലയം, ഉപയോഗിക്കേണ്ട വിധം
അടിസ്ഥാന യോഗമുറകളും തത്വങ്ങളും മനസിലാക്കാന്‍ ഈ പരിശീലനപരിപാടി വഴി സാധിക്കുമെന്നാണ് ഇഗ്നോയിലെ പ്രൊഫസറായ എസ്.ബി.അറോറ പറയുന്നത്. ഈ രംഗത്ത് സംഭാവനകള്‍ നല്കിയ പ്രശസ്തരായ യോഗാചാര്യന്മാരുടെ ജീവചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: യോഗയിലൂടെ പ്രമേഹത്തെ വരുതിയിലാക്കാം, ചില യോഗാസനങ്ങള്‍
കോഴ്സിന്റെ വിശദാംശങ്ങളുമായി ഇഗ്നോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ യോഗ അഭ്യസിക്കുന്നതിന്റെ ഗുണങ്ങളും സാധ്യതകളും വിശദമാക്കിയിട്ടുണ്ട്. “മനസും ശരീരവും താളാത്മകായി ഏകോപിപ്പിക്കുക എന്ന തത്വത്തിലൂന്നിയാണ് യോഗ പരിശീലനം നല്‍കുന്നത്. ശരീരത്തിന്റെ മാത്രമല്ല മനസിന്റെ സുഖത്തിനും വികാരങ്ങളെ നിയന്ത്രിക്കുന്നതിനും യോഗ പരിശീലനത്തിലൂടെ കഴിയുന്നു. തന്നെത്തന്നെയും മറ്റുളളവരെയും ചുറ്റുമുള്ള ലോകത്തെയും പ്രകൃതിയെയുമൊക്കെ കൂടുതല്‍ അടുത്തറിയുവാനും യോഗ വഴി പരിശീലനം നേടാം. ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്ന ശാസ്ത്രവും കലയുമാണ് ഒരേസമയം യോഗ. ആരോഗ്യത്തിനും അറിവിനുമൊപ്പം ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങളെ അതിജീവിക്കാനും യോഗ പരിശീലനം തുണയാകും.”