Indian Statistical Institute admissions 2020: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ കൊൽക്കത്ത) അപേക്ഷകൾ സമർപ്പിക്കുന്നതിനുളള തീയതി നീട്ടി. നേരത്തെ മാർച്ച് 6 ആയിരുന്നു അവസാന തീയതി. പുതിയ വിജ്ഞാപനം പ്രകാരം മാർച്ച് 16 വരെ isical.ac.in വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

”അപേക്ഷകൾ സമർപ്പിക്കുന്നതിനുളള തീയതി മാർച്ച് 16 വരെ നീട്ടി. അപേക്ഷ ഫീസ് അടയ്ക്കുന്നതിനുളള തീയതി മാർച്ച് 20 വരെ നീട്ടി” വിജ്ഞാപനത്തിൽ പറയുന്നു. മേയ് 10 നാണ് എൻട്രൻസ് പരീക്ഷ. എഴുത്തു പരീക്ഷയിൽ വിജയിക്കുന്നവരെ അഭിമുഖത്തിന് വിളിക്കും.

Read Also: ജെഇഇ മെയിൻ രജിസ്ട്രേഷൻ: അപേക്ഷ തീയതി നീട്ടി

ISI admission 2020: അപേക്ഷിക്കേണ്ട വിധം

Step 1: isical.ac.in വെബ്സൈറ്റ് കാണുക

Step 2: admission 2020 അല്ലെങ്കിൽ ISI admission ൽ ക്ലിക്ക് ചെയ്യുക

Step 3: ‘apply online’ ക്ലിക്ക് ചെയ്യുക

Step 4: പുതിയൊരു പേജിലേക്കെത്തും

Step 5: ‘new registration’ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി വെരിഫൈ ചെയ്യുക

Step 6: അപേക്ഷ പോം പൂരിപ്പിക്കുക, ഫൊട്ടോ അപ്‌ലോഡ് ചെയ്യുക

Step 7: ഫീസ് അടച്ചശേഷം ഫോം സമർപ്പിക്കുക

ISI admission 2020: ഫീസ്

അപേക്ഷ ഫീസ് 1,250 രൂപയാണ്. പെൺകുട്ടികൾക്ക് 750 രൂപയും പിന്നാക്ക വിഭാഗക്കാർക്ക് 625 രൂപയുമാണ് ഫീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook