തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് 2022 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബര്‍ 18-ാം തിയതി പൂജപ്പുര പരീക്ഷ കമ്മീഷണറുടെ ഓഫീസില്‍ വച്ച് നടക്കും. പ്രവേശനത്തിനായി ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കണമെങ്കില്‍ 2022 ജൂലൈയില്‍ ഒന്നാം തിയതി അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ, പാസായിരിക്കുകയോ വേണം. 2009 ജൂലൈ രണ്ടിന് മുൻപോ 2011 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷാഫോം ലഭിക്കും.
അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷ ലഭിക്കുന്നതിനായി ഡിമാന്റ് ഡ്രാഫ്റ്റ് ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തർഖണ്ഡ് (ബാങ്ക് കോഡ് 01576)) എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ‘ ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തർഖണ്ഡ്-248003 എന്ന വിലാസത്തിൽ അയക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ http://www.rimc.gov.in ൽ ലഭ്യമാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ അഞ്ചിന് മുൻപ് ലഭിക്കുന്ന തരത്തിൽ ‘സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തിൽ നൽകണം. പെൺകുട്ടികളുടെ അപേക്ഷകൾ മാത്രമാണ് 15 വരെ സ്വീകരിക്കുന്നത്. ആൺകുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30.