scorecardresearch
Latest News

കോഴിക്കോട് ഐഐഎമ്മിൽ പിഎച്ച്ഡി ബാച്ചിൽ പ്രവേശനം നേടിയവരിൽ 53 ശതമാനവും പെൺകുട്ടികൾ

ഇൻ‌കമിങ് എം‌ബി‌എ വിദ്യാർത്ഥികളിൽ 41 ശതമാനവും നോൺ എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്

IIM Kozhikode , students, ie malayalam

കോഴിക്കോട്: കോഴിക്കോട് ഐഐഎമ്മിൽ വിവിധ കോഴ്സുകളിലായി ഇത്തവണ 604 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. പിജിപി (483 പേർ), പിജിപി-എൽഎസ്എം (53 പേർ), പിജിപി-എഫ് (40 പേർ), ഡിപിഎം (പിഎച്ച്ഡി) (28 പേർ). ഇത്തവണ പിഎച്ച്ഡി ബാച്ച്-15 ൽ പ്രവേശനം നേടിയവരിൽ 53.7 ശതമാനം പെൺകുട്ടികളാണ്. ആദ്യമായാണ് പിഎച്ച്ഡി ബാച്ചിൽ ഇത്രയധികം പെൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നത്.

പി‌ജി‌പി-എൽ‌എസ്‌എം ബാച്ചിൽ 49 ശതമാനം പെൺകുട്ടികളും പി‌ജി‌പി -25 ബാച്ചിൽ 39 ശതമാനം പെൺകുട്ടികളാണ്. ഇൻ‌കമിങ് എം‌ബി‌എ വിദ്യാർത്ഥികളിൽ 41 ശതമാനവും നോൺ എൻജിനീയറിങ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. എൻജിനീയറിങ് പശ്ചാത്തലത്തിലുള്ള 59 ശതമാനം വിദ്യാർത്ഥികൾക്കു പുറമേ ഡോക്ടർമാർ, അഭിഭാഷകർ, ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ എന്നിവരും ബാച്ചിലുണ്ട്.

Read More: University Announcements 30 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കൂടാതെ 35 ശതമാനം വിദ്യാർഥികളും എൻ‌ഐ‌ആർ‌എഫ് റാങ്കുള്ള 30 ൽ താഴെയുള്ള ഉന്നത കോളേജുകളിൽ നിന്നുള്ളവരാണ്. ഇൻ‌കമിങ് എം‌ബി‌എ വിദ്യാർത്ഥികളിൽ 17 ശതമാനവും ഐ‌ഐ‌ടി / എൻ‌ഐ‌ടികളിൽ നിന്നുള്ളവരാണ്. കൂടാതെ, 12 ശതമാനം വിദ്യാർത്ഥികൾക്ക് സിഎ / സിഎസ് / ഐസിഡബ്ല്യുഎ / സിഎഫ്എ / എഫ്ആർഎം പോലുള്ള പ്രൊഫഷണൽ സർട്ടിഫിക്കേഷനുമുണ്ട്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Incoming phd batch at iim kozhikode records women candidates