scorecardresearch

കേരളമടക്കമുള്ള 5 സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഇഷ്ടം സയൻസ്, ആർട്സ് വിഷയങ്ങൾ തിരഞ്ഞെടുത്ത് രണ്ടു ശതമാനത്തിൽ താഴെ

പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ആർട്സ് വിഷയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ പഠനം പറയുന്നു

പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ആർട്സ് വിഷയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ പഠനം പറയുന്നു

author-image
Sourav Roy Barman
New Update
students, education, ie malayalam

ഫയൽ ചിത്രം

ന്യൂഡൽഹി: കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും 11, 12 ക്ലാസുകളിലേക്ക് തിരഞ്ഞെടുക്കുന്നത് സയൻസ്. രണ്ടു ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആർട്സ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്.

Advertisment

പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ആർട്സ് വിഷയങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ പഠനം പറയുന്നു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2022-ൽ 12-ാം ക്ലാസിലെത്തിയവരിൽ ആർട്‌സ് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ യഥാക്രമം 1.53 ശതമാനം, 2.01 ശതമാനം, 2.19 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ കാണിക്കുന്നത്.

സയൻസ് ജനപ്രിയമായ തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ച് സംസ്ഥാനങ്ങൾ (വടക്കുകിഴക്ക് ഒഴികെ)ഇവയാണ്: ആന്ധ്രാപ്രദേശ് (75.63 ശതമാനം); തെലങ്കാന (64.59 ശതമാനം); തമിഴ്നാട് (61.50 ശതമാനം); ഉത്തർപ്രദേശ് (57.13); കേരളം (44.50 ശതമാനം). വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, മണിപ്പൂരിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയെഴുതിയവരിൽ 68.87 ശതമാനവും സയൻസ് തിരഞ്ഞെടുത്തു.

Advertisment
students, education, ie malayalam

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആർട്സ് തിരഞ്ഞെടുത്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ഇവയാണ്: ഗുജറാത്ത് (81.55 ശതമാനം), പശ്ചിമ ബംഗാൾ (78.94 ശതമാനം), പഞ്ചാബ് (72.89 ശതമാനം), ഹരിയാന (73.76 ശതമാനം), രാജസ്ഥാൻ (71.23 ശതമാനം). വടക്കുകിഴക്കൻ മേഖലയിൽ, മേഘാലയ (82.62), ത്രിപുര (85.12 ശതമാനം), നാഗാലാൻഡ് (79.62 ശതമാനം) എന്നിവിടങ്ങളിൽ ആർട്സാണ് ജനപ്രിയം.

2021-22 ലെ അക്കാദമിക് വർഷത്തിൽ, ഏറ്റവും കുറവ് സയൻസ് എടുത്തവർ പശ്ചിമ ബംഗാളിലാണ് (13.42 ശതമാനം), പഞ്ചാബ് (13.71 ശതമാനം), ഹരിയാന (15.63 ശതമാനം), ഗുജറാത്ത് (18.33 ശതമാനം), ജാർഖണ്ഡ് (22.91 ശതമാനം) എന്നിങ്ങനെയാണ്.

വിവിധ വിദ്യാഭ്യാസ ബോർഡുകൾക്കിടയിൽ മൂല്യനിർണയത്തിൽ തുല്യത കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പഠനത്തിൽ, 2022-ൽ ഹൈസ്കൂൾ പാസായ വിദ്യാർത്ഥികളുടെ ശതമാനവും ബോർഡുകൾക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. 12-ാം ക്ലാസിലെ സംസ്ഥാന ബോർഡുകളുടെ ശരാശരി വിജയശതമാനം 2022-ൽ 86.3 ശതമാനമായിരുന്നു, സെൻട്രൽ ബോർഡുകളിൽ ഇത് 93.1 ശതമാനമായിരുന്നു. ബോർഡുകളിലുടനീളം 12-ാം ക്ലാസ് പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത മൊത്തം ഉദ്യോഗാർത്ഥികളിൽ 10 ശതമാനം മാത്രമാണ് സിബിഎസ്ഇ വിദ്യാർത്ഥികൾ.

സംസ്ഥാനങ്ങളുമായി ഞങ്ങൾ ഈ പഠനം പങ്കിട്ടു. ഈ സംഖ്യകളെക്കുറിച്ച് പരാഖ് പരിശോധിക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. NCERT യുടെ കീഴിലുള്ള ഒരു പുതിയ ഡിവിഷനാണ് പരാഖ് (Performance Assessment, Review and Analysis of Knowledge for Holistic Development).

Students

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: