scorecardresearch

കോവിഡ് കാലത്തിനുശേഷമുള്ള സിബിഎസ്ഇ പരീക്ഷകളിൽ പത്ത്, പന്ത്രണ്ടാം ക്ലാസ് വിജയശതമാനത്തിൽ ഇടിവ്

ഈ വർഷം, മൊത്തത്തിൽ 33,432 കുട്ടികൾ അല്ലെങ്കിൽ 2.33 ശതമാനം പേർ മാത്രമാണ് 95 ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്തത്. കഴിഞ്ഞ വർഷം, മൊത്തത്തിൽ 70,004 അല്ലെങ്കിൽ 5.73 ശതമാനമോ വിദ്യാർത്ഥികളാണ് ഈ സ്കോറിലെത്തിയത്

cbse, cbse student, ie malayalam

കോവിഡ് ബാധിച്ച 2021 ലെ റെക്കോർഡ് വിജയശതമാനത്തിനുശേഷം, ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ)12, 10 ക്ലാസ് പരീക്ഷ ഫലങ്ങളുടെ മൊത്തത്തിലുള്ള വിജയശതമാനത്തിൽ ഇടിവ്. 12-ാം ക്ലാസിൽ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമാണ് 90, 95 ശതമാനം വിജയം നേടാനായത്. 10-ാം ക്ലാസിന്റെ കാര്യത്തിലും കണക്കുകൾ ഏകദേശം ഇതാണ്.

ഈ വർഷം, മൊത്തത്തിൽ 33,432 കുട്ടികൾ അല്ലെങ്കിൽ 2.33 ശതമാനം പേർ മാത്രമാണ് 95 ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്തത്. കഴിഞ്ഞ വർഷം, മൊത്തത്തിൽ 70,004 അല്ലെങ്കിൽ 5.73 ശതമാനമോ വിദ്യാർത്ഥികളാണ് ഈ സ്കോറിലെത്തിയത്. അതുപോലെ, ഈ വർഷം മൊത്തം പന്ത്രണ്ടാം ക്ലാസ് ഉദ്യോഗാർത്ഥികളിൽ 1,34,797 – അല്ലെങ്കിൽ 9.39 ശതമാനം 90 ശതമാനവും അതിൽ കൂടുതലും സ്കോർ ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ 1,50,152-അല്ലെങ്കിൽ 11.51 ശതമാനം വിദ്യാർത്ഥികളിൽനിന്ന് കുറവാണ്.

രാജ്യവ്യാപകമായി പന്ത്രണ്ടാം ക്ലാസ് വിജയശതമാനവും കഴിഞ്ഞ വർഷത്തെ 99.37 ശതമാനത്തേക്കാൾ വളരെ കുറവാണ്. ഇത്തവണ വിജയശതമാനം 92.71 ആണ്. ഇത് കോവിഡ് കാലത്തിനു മുമ്പുള്ള വിജയശതമാനത്തേക്കാൾ കൂടുതലാണ്: 2020-ൽ 88.78 ശതമാനവും 2019-ൽ 83.4 ശതമാനവും.

കോവിഡ് കാലമായ 2021 ൽ 10, 12-ാം ക്ലാസ് പരീക്ഷകൾ ബോർഡ് നടത്തിയിരുന്നില്ല. വിദ്യാർത്ഥികളുടെ പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും അവസാന ഫലങ്ങൾ, വർഷം മുഴുവനും സ്‌കൂളുകളിൽ നടത്തിയ ഇന്റേണൽ പരീക്ഷകൾ, ബോർഡ് ഇന്റേണൽ അസസ്‌മെന്റ്, പ്രാക്ടിക്കൽ പരീക്ഷാ സ്‌കോറുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ കണക്കാക്കിയത്.

എന്നാൽ, ഈ വർഷം ബോർഡ് മറ്റൊരു രീതി തിരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കുള്ള സിലബസ് വിഭജിക്കുകയും രണ്ട് ടേമുകളുടെ അവസാനം പകുതി സിലബസ് അടിസ്ഥാനമാക്കി രണ്ട് ബോർഡ് പരീക്ഷകൾ നടത്തുകയും ചെയ്തു. ടേം 1 പരീക്ഷകൾക്ക് 30 ശതമാനം വെയിറ്റേജും ടേം 2 പരീക്ഷയ്ക്ക് 70 ശതമാനം വെയിറ്റേജും തിയറിക്ക് നൽകി, പ്രാക്ടിക്കലിന് രണ്ട് ടേമുകൾക്കും തുല്യ വെയിറ്റേജും നൽകി അന്തിമ ഫലം കണക്കാക്കി.

“ടേം 2 പരീക്ഷകൾ യഥാർത്ഥ ബോർഡ് പരീക്ഷകളായിരുന്നു. 2022-നും 2021-നും ഇടയിൽ ഒരു താരതമ്യവുമില്ല. കഴിഞ്ഞ വർഷം, സ്കൂളുകളുടെ ഇന്റേണൽ അസസ്മെന്റിനെ അടിസ്ഥാനമാക്കി ഞങ്ങൾ ഫലങ്ങൾ പ്രസിദ്ധികരീച്ചു. ഒരു നല്ല ചോദ്യപേപ്പർ എങ്ങനെ തയ്യാറാക്കണമെന്ന് എല്ലാ അധ്യാപകർക്കും അറിയില്ല,” ഈ വർഷം പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനത്തിലെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ സിബിഎസ്ഇയുടെ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.

സ്ഥിതി വ്യത്യസ്തമായിരുന്നു, വിലയിരുത്തൽ രീതി വ്യത്യസ്തമായിരുന്നു. കഴിഞ്ഞ വർഷം, ഓഫ്‌ലൈനിൽ നിന്ന് ഓൺലൈനിലേക്ക് മാറി. പ്രാക്ടിക്കലുകൾ നടന്നിട്ടില്ല. ഇത്തവണ അതിൽനിന്നും മാറ്റം ഉണ്ടായി. കഴിഞ്ഞ വർഷം പകുതി മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചു,” ഡൽഹി മൗണ്ട് അബു പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജ്യോതി അറോറ പറഞ്ഞു.

പത്താം ക്ലാസ് ഫലങ്ങളിൽ ഈ വ്യത്യാസങ്ങൾ മറ്റൊരു രീതിയിൽ പ്രതിഫലിക്കുന്നു. പത്താം ക്ലാസിലും, രാജ്യവ്യാപകമായി വിജയശതമാനം കുറഞ്ഞു – കഴിഞ്ഞ വർഷത്തെ 99.04 ശതമാനത്തിൽ നിന്ന് ഈ വർഷം 94.4 ശതമാനമായി. എന്നിരുന്നാലും, വിദ്യാർത്ഥികളുടെ നല്ലൊരു ശതമാനം, 95 ശതമാനവും അതിൽ കൂടുതലും സ്കോർ ചെയ്തിട്ടുണ്ട്. ഈ വർഷം, 3.10 ശതമാനം (64,908) 95 ശതമാനവും അതിൽ കൂടുതലും സ്കോർ ചെയ്തു. കഴിഞ്ഞ വർഷം ഇത് 2.76 ശതമാനം (57,824) ആയിരുന്നു. അതുപോലെ, 2,36,993 വിദ്യാർത്ഥികൾ, അതായത് 11.32 ശതമാനം പേർ ഈ വർഷം 90 ശതമാനോ അതിനുമുകളിലോ സ്കോർ ചെയ്തു. കഴിഞ്ഞ വർഷത്തെ 2,00,962 വിദ്യാർത്ഥികളിൽ നിന്ന് (9.58 ശതമാനം) വർധനവാണിത്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: In cbse exams after pandemic drop in class x xii pass percentage

Best of Express