സര്‍വകലാശാലയ്ക്ക് കീഴില്‍ കാര്യവട്ടം കാമ്പസില്‍ പ്രവര്‍ത്തിക്കുന്നതും സിഎസ്ആര്‍ 2019 പ്രകാരം സര്‍ക്കാര്‍ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നാമതുമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേരളയില്‍ (ഐഎംകെ), സിഎസ്എസ് സ്ട്രീമില്‍, എംബിഎ (ജനറല്‍), എംബിഎ (ടൂറിസം) കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാർഥിക്ക് 2019 നവംബറിന് ശേഷം കരസ്ഥമാക്കിയ സാധുവായ KMAT/CAT/CMAT സ്‌കോര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്. www.admissions.keralauniversity.ac.in എന്ന സര്‍വകലാശാല പോര്‍ട്ടല്‍ വഴി 2020 ഏപ്രില്‍ 1 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.

പ്രസ്തുത തീയതിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുന്ന മുഴുവന്‍ അപേക്ഷാർഥികളെയും 2020 ഏപ്രില്‍ 22, 23, 24 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ (20%) എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി 2020 മേയ് 11 ന് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. തുടര്‍ന്ന് മേയ് 25 ന് ഐഎംകെയുടെ കാര്യവട്ടം കാമ്പസില്‍ വച്ച് കൗണ്‍സിലിങ് നടത്തുന്നതും അതിന്‍പ്രകാരം ജൂണ്‍ 1 ന് ക്ലാസുകള്‍ ആരംഭിക്കുന്നതുമായിരിക്കും.

രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്‌സി/എസ്ടി വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങള്‍ക്ക് സര്‍വകലാശാല പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook