1947ലെ ഈ ദിവസമാണ് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിക്കപ്പെട്ട സ്വയംഭരണം രാജ്യമായി മാറിയത്. രാജ്യം അതിന്‍റെ 73ാമത് സ്വാതന്ത്ര്യദിനമാഘോഷിക്കുകയാണ്. രാജ്യത്തെ സംബന്ധിച്ച്, ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ച്, ഏറെ പ്രസക്തമായ ചില നിമിഷങ്ങൾ, ചിത്രങ്ങളിലൂടെ  ഏകോപിപ്പിച്ചിരിക്കുകയാണ് ഇവിടെ.

Tryst With Destiny, 1947 August 15

1947 ഓഗസ്റ്റ് 15ലെ ഐതിഹാസികമായ ആ പ്രസംഗത്തിലെ വാക്കുകള്‍ ഓരോ ഭാരതീയനും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.

“വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിധിയുമായ് നാമൊരു കരാറിലേര്‍പ്പെട്ടിരുന്നു. അത് നിറവേറ്റാനുളള സമയം എത്തിയിരിക്കുന്നു. ഈ അര്‍ധരാത്രിയില്‍, ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്”.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence day
Partition: വിഭജനം 1947

സ്വാതന്ത്ര്യത്തിന്‍റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഭൂരിഭാഗം ഹിന്ദുക്കളുള്ള ഇന്ത്യയില്‍ തങ്ങളെ കാത്തിരിക്കുന്നതെന്തൊക്കെയെന്നുള്ള ആശങ്കയും അനിശ്ചിതത്വവും ലക്ഷകണക്കിന് മുസ്ലീമുകളുടെ മനസ്സിലുണ്ടായിരുന്നു. അതുപോലെ തന്നെ എതിര്‍ദിശയിലേക്കുള്ള യാത്രയില്‍ ലക്ഷകണക്കിന് സിക്കുകാരും ഹിന്ദുക്കളും ഭീതിയിലും ആശങ്കയിലുമായിരുന്നു.  ഈ അനിശ്ചിതാവസ്ഥയെ മറി കടക്കാന്‍ സാധിക്കാതിരുന്ന ലക്ഷകണക്കിനാളുകളുണ്ടായിരുന്നു. വിഭജനത്തെ തുടര്‍ന്നുണ്ടായ കലാപം രാജ്യത്തിന്‍റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ്.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayMahatma Gandhi Death: മഹാത്മാ ഗാന്ധിയുടെ കൊലപാതകം-1948

ഹിന്ദു ദേശീയതയ്ക്കായ് വാദിച്ചിരുന്ന വലതുപക്ഷക്കാരനായ അഭിഭാഷകന്‍, നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് 1948 ജനുവരി 30ന് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. കൊലപാതകക്കുറ്റത്തിന് നാഥുറാം ഗോഡ്സെയെയും നാരായണ്‍ ആപ്തയെയും കുറ്റക്കാരായ് വിധിക്കുകയും 1949 നവംബര്‍ 15ന് തൂക്കിലേറ്റുകയും ചെയ്തു.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayJawaharlal Nehru Death: ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മരണം-1964

‘The Light is out’ – 1964 മേയ് 27ന് പാര്‍ലമെന്‍റില്‍ നെഹ്റുവിന്‍റെ മരണത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നതില്‍ പ്രധാന പങ്കു വഹിച്ച അദ്ദേഹം ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായ 17 വര്‍ഷം രാജ്യത്തെ സേവിച്ചു. 1889 നവംബര്‍ 14ന് ജനിച്ച അദ്ദേഹത്തിന്‍റെ ജന്മദിനം, ഇന്ത്യയിലെ ശിശുദിനമായ് ആഘോഷിക്കുന്നു. ചാച്ചാ നെഹ്റു എന്നാണ് കുട്ടികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayIndia-Pakistan 1965 war: ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം 1965

കശ്മീര്‍ പിടിച്ചെടുക്കുന്നതിന് പാക്കിസ്ഥാനി സൈന്യം നടത്തിയ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടറാണ് 1965ലെ യുദ്ധത്തിന് വഴി തെളിച്ചത്. ധാരാളം മിലിട്ടറി വാഹനങ്ങളും ടാങ്കറുകളും ഉപയോഗിച്ച് നടത്തിയ യുദ്ധത്തില്‍ ആയിരകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. സോവിയറ്റ് യൂണിയന്‍റേയും അമേരിക്കയുടെയും നയതന്ത്ര ഇടപെടലിനെത്തുടര്‍ന്നാണ് യുദ്ധം അവസാനിച്ചത്.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayLal Bahadur Sasthri’s Death: ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം- 1966

രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി 1904ലാണ് ജനിച്ചത്. 1964 മുതല്‍ 1966 വരെയുളള കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്. പാക്കിസ്ഥാനുമായുള്ള താഷ്ക്കന്‍റ് കരാര്‍ ഒപ്പിട്ടതിനുശേഷം, 61ാമത്തെ വയസ്സില്‍, താഷ്ക്കന്‍റില്‍ വച്ച് ജനുവരി 11ന് 1966നാണ് ശാസ്ത്രി മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence day

Indo-Pak War: ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം- 1971

13 ദിവസം മാത്രം നീണ്ടുനിന്ന ഈ യുദ്ധത്തിലാണ്, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ യുദ്ധത്തടവുകാരെ കണ്ടത് ഈ യുദ്ധത്തിലാണ്. ഇതേ തുടര്‍ന്ന് കിഴക്കന്‍ പാക്കിസ്ഥാന്‍ സ്വാതന്ത്ര്യം നേടുകയും, പീപ്പിള്‍സ് പാക്കിസ്ഥാന്‍ ഓഫ് ബംഗ്ലാദേശ് രൂപപ്പെടുകയും ചെയ്തു.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayChipko Movement – ചിപ്കോ മൂവ്മെന്‍റ്- 1973

മരങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന അക്രമരഹിത സമരമാണ് 1973ലെ ചിപ്കോ മൂവ്മെന്‍റ്.പരിസ്ഥിതിസംതുലനത്തിന്‍റെ ഭാഗമായ് വനവൃക്ഷങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ചമോലി ജില്ലയില്‍ തുടക്കമിട്ട പ്രക്ഷോഭം, ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.  മരങ്ങള്‍ മുറിക്കുന്നത് തടഞ്ഞുകൊണ്ട് ഗ്രാമവാസികള്‍ മരങ്ങള്‍ക്ക് ചുറ്റും നിലകൊള്ളുകയായിരുന്നു. ചേര്‍ന്ന് നില്‍ക്കുക എന്നര്‍ത്ഥം വരുന്ന ചിപ്കോ എന്ന പദത്തില്‍ നിന്നാണ് പ്രസ്ഥാനത്തിന് ആ പേര് ലഭിച്ചത്.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayThe Emergency: അടിയന്തരാവസ്ഥ( 1975-77)

1975 ജൂണ്‍ 26ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്‍റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞായിരുന്നു പ്രഖ്യാപനം. ഇതേ തുടര്‍ന്ന് ഭരണഘടനയില്‍ പറഞ്ഞിരുന്ന പൌരാവകാശങ്ങള്‍ താല്‍ക്കാലികമായ് നിര്‍ത്തലാക്കുകയും പത്രസ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. വിദേശികളായ പല കറസ്പോണ്ടന്‍മാരെയും പുറത്താക്കുകയും 200 ലധികം പത്രപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ രണ്ട് ദിവസത്തേക്ക് പത്രങ്ങള്‍ പ്രസിദ്ധീകരിക്കാനായില്ല.

രണ്ട് ദിവസം പ്രസിദ്ധീകരിക്കാന്‍ തടസ്സമുണ്ടായതിന് ആദ്യപജില്‍ തന്നെ  ക്ഷമചോദിച്ചുകൊണ്ട് ജൂണ്‍ 28ന്, ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരണം പുനരാംരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൂട്ട അറസ്റ്റിനെക്കുറിച്ച് അന്ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence day Asian Games: ഏഷ്യന്‍ ഗെയിംസ്- 1982

1982, നവംബർ 19 മുതൽ ഡിസംബർ 4 വരെ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിച്ചു. 13 സ്വര്‍ണവും 19 വെള്ളിയും 25 വെങ്കലവുമുള്‍പ്പെടെ 57 മെഡലുകള്‍ നേടി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. തലസ്ഥാന നഗരത്തിന്‍റെ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ച് വലിയ മാറ്റങ്ങള‍്‍ കൊണ്ടുവരുന്നതിന് ഏഷ്യന്‍ ഗെയിംസ് വഴിയൊരുക്കി.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayWorld Cup – 1983ലെ വേള്‍ഡ് കപ്പ്

1983 ജൂണ്‍ 25 എന്നത്, എക്കാലവും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലും, ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സിലും എക്കാലവും സൂക്ഷിക്കുന്ന തീയതിയാണ്. വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി, കപില്‍ ദേവ് ക്യാപ്റ്റനായിരുന്ന ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് ഉയര്‍ത്തി ചരിത്രം കുറിച്ച ദിവസമായിരുന്നു അത്. ആ വിജയം രാജ്യത്തെ മുഴുവന്‍ വലിയ സ്വാധീനിക്കുകയുണ്ടായി.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayOperation Blue Star: ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍- 1984

1984 ജൂണില്‍, സുവര്‍ണക്ഷേത്രത്തിനുള്ളില്‍ താവളമടിച്ച പ്രക്ഷോഭകാരികളെ തുരത്തുന്നതിന്  നടത്തിയ പത്ത് ദിവസത്തെ സൈനീക നടപടിയാണ്  ഓപ്പറേഷന്‍‌ ബ്ലൂ സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന്‍റെ പ്രതികാരമായ്, അതേ വര്‍ഷം തന്നെ ഇന്ദിരാ ഗാന്ധിയെ അംഗരക്ഷകരായ രണ്ട് സിക്കുകാര്‍ കൊലപ്പെടുത്തി.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayIndira Gandhi Death: ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം- 1984

1980ല്‍, അധികാരത്തില്‍ മടങ്ങിയെത്തിയ ഇന്ദിരാഗാന്ധി സിക്കുകാരെ അടിച്ചമര്‍ത്താനുള്ള നടപടികള്‍ തുടര്‍ന്നു. ഇതിന്‍റെ പ്രതികാരമെന്നവണ്ണം,1984 ഒക്ടോബര്‍ 31ന് അംഗരക്ഷകരായിരുന്ന രണ്ട് സിക്കുകാരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayBhopal Gas Tragedy: ഭോപ്പാല്‍ ഗ്യാസ് ദുരന്തം- 1984

1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീടനാശിനി നിര്‍മാണ ഫാക്ടറിയിലെ വിഷവാതകം ചോര്‍ന്ന് മൂവായിരം പേര്‍ കൊല്ലപ്പെടുകയും ആയിരകണക്കിനാളുകള്‍ രോഗബാധിതരാവുകയും ചെയ്തു. ദുരന്തമുണ്ടായ് മൂന്ന് പതിറ്റാണ്ടിനുശേഷവും, ദുരന്തത്തെ അതിജീവിച്ചവര്‍ നഷ്ടപരിഹാരത്തിനും വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayRakesh Sharma: രാകേഷ് ശര്‍മ-1984

ബഹിരാകാശത്ത് പോയ ആദ്യത്തെ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ, ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ പൈലറ്റുമായിരുന്നു. 1984 ലെ ഇന്തോ സോവിയറ്റ് യൂണിയന്‍ ബഹിരാകാശ ദൗത്യത്തില്‍ രാകേഷ് ശര്‍മയുണ്ടായിരുന്നു.

india independence day, independence day 2019, happy independence day, happy independence day 2019, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, indian 73rd independence dayAir India – Kanishka Bombings: എയർ ഇന്ത്യ കനിഷ്ക ബോംബാക്രമണം – 1985

1985 ജൂണ്‍ 23ന് ന്യൂഡല്‍ഹിയിലേക്ക് മോണ്‍ട്രിയില്‍-ലണ്ടന്‍ റൂട്ടില്‍ പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നു.  അറ്റ്ലാന്‍റിക് സമുദ്രത്തിന് 31,000 അടി മുകളില്‍ വച്ചുണ്ടായ ബോംബ് സ്ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഇന്ത്യന്‍ വംശജരുപ്പെടെയുളള 268 കനേഡിയന്‍ പൌരന്‍മാരും  27 ബ്രിട്ടീഷുകാരും 24 ഇന്ത്യക്കാരുമുണ്ടായിരുന്നു.

india independence day, independence day 2018, happy independence day, happy independence day 2018, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, Indian 72nd Independence Day

Reyat, who worked as a mechanic in westernmost Canada, had purchased the batteries, detonators and dynamite used to make the bombs. (Express archive photo)

Kashmiri Pandit exodus – 1990കശ്മീരി പണ്ഡിറ്റുകളുടെ പലായനം-1990

തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരില്‍ നിന്നും പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയത് 1990 ജനുവരി 19നാണ്. ഔദ്യോഗിക കണക്കുകളനുസരിച്ച് 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ 40,000 കുടുംബങ്ങള്‍ ജമ്മുവിലും 19,000 കുടുംബങ്ങള്‍ ഡല്‍ഹിയിലുമാണുള്ളത്.

india independence day, independence day 2018, happy independence day, happy independence day 2018, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, Indian 72nd Independence Day

Rajiv Gandhi assassination – 1991 – രാജീവ് ഗാന്ധി വധം

1991, മേയ് 21ന് രാത്രിയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംബത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ  മനുഷ്യബോംബ് പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. മനുഷ്യബോംബായെത്തിയ ധനു എന്ന സ്ത്രീയുള്‍പ്പെടെ 14പേരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.

india independence day, independence day 2018, happy independence day, happy independence day 2018, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, Indian 72nd Independence Day

Liberalisation reforms- 1991 – ഉദാരവൽക്കരണ പരിഷ്കാരങ്ങൾ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ചരിത്രപരമായ പരിഷ്ക്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച ദിവസമാണ് 1991 ജൂലൈ 1. മുന്‍പ്രധാമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് 199ലെ സാമ്പത്തീകപരിഷ്ക്കാരങ്ങളുടെ ശില്‍പിയായ് കണക്കാക്കപ്പെടുന്നത്. 1991-96 കാലഘട്ടത്തിലെ നരസിംഹ റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ്. ലോകവുമായ് ഇന്ത്യയെ ബന്ധിപ്പിക്കുന്ന രീതിയില്‍ വാണിജ്യകരാറുകളില്‍ ഗണ്യമായ മാറ്റം വരുത്തി. കയറ്റുമതി ഇറക്കുമതി മേഖലകളെ പരിപോഷിപ്പിച്ച് മത്സരാധിഷ്ഠിത വ്യവസായത്തെ വളര്‍ത്തിയെടുത്തുന്നതില്‍ അന്നത്തെ വാണിജ്യമന്ത്രിയായിരുന്ന പി.ചിദംബരവും കൂട്ടരും പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

india independence day, independence day 2018, happy independence day, happy independence day 2018, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, Indian 72nd Independence Day

Babri Masjid – ബാബറി മസ്ജിദ്- 1992

1989ല്‍ അന്നത്തെ ബി.ജെ.പി.ദേശീയ പ്രസിഡന്‍റായിരുന്ന ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍, ബാബറി മസ്ജിദിന്‍റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് രഥയാത്രയ്ക്ക് തുടക്കമിട്ടു. നൂറു കണക്കിന് കര്‍സേവകരെ പങ്കെടുപ്പിക്കുന്നതിന് കഴിഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ശ്രമിച്ചതിന് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 16 കര്‍സേവകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ഹൈദരാബാദില്‍ വലിയ വര്‍ഗീയകലാപമുണ്ടായ്. 200പേരോളം കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

india independence day, independence day 2018, happy independence day, happy independence day 2018, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, Indian 72nd Independence Day

Mumbai serial bomb blasts: മുംബൈയിലെ സ്ഫോടനപരമ്പര-1993

ബോംബെ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മുംബൈ നഗരത്തില്‍ 1993 മാര്‍ച്ച് 12ന് സ്ഫോടനപരമ്പരയില്‍ 157 പേര്‍ കൊല്ലപ്പെടുകയും 713പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചെറിയ ഇടവേളകളില്‍ 13 സ്ഫോടനങ്ങളാണ് തുടര്‍ച്ചയായ് ഉണ്ടായത്.

india independence day, independence day 2018, happy independence day, happy independence day 2018, swatantrata diwas, independence day speech, independence day speech in hindi, narendra modi, narendra modi speech, narendra modi independence day, narendra modi bhashan, Indian 72nd Independence Day

Pokhran II tests – പൊഖ്റാനിലെ രണ്ടാമത്തെ പരീക്ഷണം- 1998

1998ല്‍ ഇന്ത്യ പൊഖ്റാന്‍ 2 എന്നപേരില്‍ നടത്തിയ ആണവപരീക്ഷണം വിജയം കണ്ടു. ഇതില്‍ അഞ്ച് ആണവായുധ പരീക്ഷണങ്ങളാണ് നടത്തിയത്. മേയ് 11,13 തീയതികളിലായിരുന്നു പരീക്ഷണം. ആദ്യത്തേത് ഫ്യൂഷൻ ബോംബും ബാക്കി നാലെണ്ണം ഫിഷൻ ബോംബും ആയിരുന്നു. അന്നത്തെ വിജയത്തിന്‍റെ സ്മരണയ്ക്കായ്, പിന്നീട് മേയ് 11 നാഷ്ണല്‍ ടെക്നോളജി ഡേ ആയി പ്രഖ്യാപിച്ചു.

Kargil war  – കാര്‍ഗില്‍ യുദ്ധം-1999

കാര്‍ഗില്‍ ഏറ്റുമുട്ടലില്‍ ഇന്ത്യ വിജയം വരിച്ച ദിവസമാണ് 1999 ജൂലൈ 26. അന്നത്തെ വിജയത്തിന്‍റെ ഓര്‍മ പുതുക്കി എല്ലാ വര്‍ഷവും ആ ദിവസം കാര്‍ഗില്‍ വിജയദിവസമായ് ആഘോഷിക്കുന്നു. മൂന്നുമാസത്തെ ഏറ്റുമുട്ടലില്‍ ഇരുരാജ്യത്തെയും നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. 490 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട സൈനിക നടപടിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് സൈനികരെ പുറത്താക്കി ടൈഗര്‍ ഹില്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ പിടിച്ചെടുത്തു. 1971 ന് ശേഷമുണ്ടായ യുദ്ധമായതിനാല്‍ തന്നെ കാര്‍ഗില്‍ യുദ്ധം രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധനേടിയിരുന്നു.

Kandahar hijack –  കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ -1999

നേപ്പാളില്‍ നിന്ന് യാത്രക്കാരുമായ് 1999 ഡിസംബര്‍ 24ന് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചയുടനെ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ്. ഒരു യാത്രക്കാരെ തീവ്രവാദികള്‍ കൊലപ്പെടുത്തി. മൌലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ് എന്നിവരുള്‍പ്പെടെ മൂന്ന് തീവ്രവാദികളെ ഇന്ത്യ മോചിപ്പിച്ചതിന് ശേഷമാണ് യാത്രക്കാരെ തിരിച്ച് ഇന്ത്യയിലെത്തിച്ചത്.

Bhuj earthquake – ഭുജ് ഭൂമികുലുക്കം -2001

രാജ്യം 51ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന 2001 ജനുവരി 26നാണ് ഭുജ് ഭൂമി കുലുക്കം അഥവാ ഗുജറാത്ത് ഭുമി കുലുക്കമുണ്ടായത്. 700 കിലോ മീറ്ററിലുണ്ടായ ദുരന്തം 21 ജില്ലകളെ ബാധിക്കുകയും 6 ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. ചരിത്രത്തില്‍ ഇടം പിടിച്ച പ്രകൃതി ദുരന്തത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ പരുക്കേല്‍ക്കുയും ചെയ്തു.

Godhra train burning case  – ഗോധ്രയിലെ ട്രെയിന്‍ കത്തിച്ച കേസ് -2002

2002 ഫെബ്രുവരി 27ന് രാവിലെ സബര്‍മതി എക്സ്പ്രസിലെ S6 കോച്ച് അക്രമികള്‍ തീ വയ്ക്കുകയും 59 യാത്രക്കാരെ ചുട്ടുകൊല്ലുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. 27 സ്ത്രീകളും 10 കുട്ടികളും വെന്തുമരിച്ചവരില്‍പ്പെടുന്നു. 48 പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് സംസ്ഥാനത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വര്‍ഗീയ കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ സ്ഥിതി ശാന്തമായത്.

Godhra train buring incident, Sabarmati Express, Godhra accused, Gujarat HC, 2002 riots, Gujarat riots, India news, Indian Express

T-20 world cup victory – ട്വന്‍റി -20 വേള്‍ഡ് കപ്പ് വിജയം-2007

എം.എസ് ധോണി നയിച്ച ഇന്ത്യന്‍ ടീം, ട്വന്‍റി 20 ക്രിക്കറ്റ് മല്‍സരത്തിലെ പ്രഥമ വിജയികളായ്. പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ICC World T20, World T20 updates, World T20 news, World T20 scores, India cricket, India golry, India 2007 World T20, MS Dhoni, Dhoni captaincy, sports news, sports, cricket news, Cricket

26/11 Mumbai terror attacks – മുംബൈ ഭീകരാക്രമണം-2008

ലഷ്ക്കര്‍ തോയ്ബ തീവ്രവാദികള്‍ മുംബൈയില്‍ നടത്തിയ ആസൂത്രിത തീവ്രവാദ ആക്രമണങ്ങിലൂടെ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2008 നവംബറിലുണ്ടായ മുംബൈ ആക്രമണത്തിന്‍റെ പ്രധാന ആസൂത്രകന്‍ ഹഫീസ് സെയ്ദായിരുന്നു. ഛത്രപതി ശിവാജി റയില്‍വെ സ്റ്റേഷനില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളില്‍ ഒരാളായ അജ്മല്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്.

Ten Lashkar-e-Taiba (LeT) terrorists had sailed into Mumbai from Karachi and carried out coordinated attacks, killing 166 people and injuring over 300 in November 2008. (Express archive)

Chandrayaan mission-ചന്ദ്രയാന്‍ ദൌത്യം- 2008

ഇന്ത്യയുടെ ചാന്ദ്രദൌത്യത്തിന് തുടക്കം കുറിച്ചു. 2008 ഒക്ടോബർ 22നാണ് ഇന്ത്യ ആദ്യ ചന്ദ്രയാത്രാ പേടകമായ ചന്ദ്രയാന്‍ അയയ്ക്കുന്നത്.

Chandrayaan-1, Chandrayaan-1 found, Chandrayaan-1 lost and found, india's first lunar spacecraft Chandrayaan-1, Chandrayaan-1 by isro, nasa, india's first moon mission, india news, latest news, tech news, science news

Narendra Modi winning General Elections – നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍-2014

44 സീറ്റുകള്‍ മാത്രം ലഭിച്ച കോണ്‍ഗ്രസിനെ പുറത്താക്കി, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.സര്‍ക്കാര്‍ അധികാരത്തിലെത്തി. 543 സീറ്റില്‍ 336 സീറ്റും നേടി എന്‍.ഡി.എ സര്‍ക്കാര്‍ ഭരണം നേടി. കേന്ദ്രത്തില്‍ ബി.ജെ.പിയും സഖ്യകക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു.

Demonetisation – 2016 – നോട്ടുനിരോധനം-2016

അഴിമതിയും കള്ളപ്പണയും കണ്ടെത്തുന്നതിന്‍റെ ഭാഗമായ്, പ്രചാരത്തിലിരുന്ന 500, 1000 നോട്ടുകള്‍ നിരോധിച്ച് കൊണ്ട് 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ് പ്രതിഷേധവുമായ് രംഗത്തെത്തി. പാര്‍ലമെന്‍റ് തന്നെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രതിഷേധമെത്താന്‍ ഇത് കാരണമായ്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയൽ – Abrogation of Article 370

ജമ്മു-കശ്‌മീരിനു പ്രത്യേക സംസ്‌ഥാനപദവി നൽകുന്നതാണ് ഭരണഘടനയിലെ 370-ാം വകുപ്പ്. ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്നതാണ് 35എ. അസാധാരണ നീക്കത്തിലൂടെ കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook