scorecardresearch

ജെ ഇ ഇ, നീറ്റ് പ്രവേശന പരീക്ഷയെഴുതാൻ ആഗ്രഹമുണ്ടോ നിങ്ങളെ സഹായിക്കാൻ ഈ ഐ ഐ ടി വിദ്യാർത്ഥികളുണ്ട്

ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് വിവിധ പ്രവേശന പരീക്ഷകളെഴുതുന്നത്. അതിൽ പ്രധാനപ്പെട്ട രണ്ട് പ്രവേശന പരീക്ഷകളാണ് ജെ ഇ ഇ യും നീറ്റും. പ്രവേശന പരീക്ഷയെഴുതുന്ന കുട്ടികളെ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ സഹായിക്കുകയാണ് ഐ ഐ ടി വിദ്യാർത്ഥികൾ

ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് വിവിധ പ്രവേശന പരീക്ഷകളെഴുതുന്നത്. അതിൽ പ്രധാനപ്പെട്ട രണ്ട് പ്രവേശന പരീക്ഷകളാണ് ജെ ഇ ഇ യും നീറ്റും. പ്രവേശന പരീക്ഷയെഴുതുന്ന കുട്ടികളെ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ സഹായിക്കുകയാണ് ഐ ഐ ടി വിദ്യാർത്ഥികൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
NEET, JEE

പ്രവേശന പരീക്ഷയ്ക്കുള്ള സഹായം മാത്രമല്ല, ക്യാംപസുകളെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുന്നതിനും ക്യാമ്പസുകളെ അടുത്തറിയുന്നതിനും യൂടബർമാരുടെ വീഡിയോകൾ സഹായിക്കും

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളാണ് ജെ ഇ ഇ യും നീറ്റും. അനവധി വിദ്യാർത്ഥികളാണ് ഈ പരീക്ഷകളെഴുതുന്നത്. ഇതിനായി ഇന്ത്യയിലെമ്പാടും നിരവധി കോച്ചിങ് കേന്ദ്രങ്ങളുമുണ്ട്. നല്ല രീതിയിൽ പണം മുടക്കിയിൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഈ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലന കോഴ്സുകളിൽ ചേരാൻ സാധിക്കുകയുള്ളൂ. എന്നാൽ, തങ്ങളുടെ പഠനകാലത്ത് തന്നെ ഭാവിയിൽ പഠിക്കാനെത്തുന്നവർക്ക് വഴികാട്ടികളായി മാറിയിരിക്കുകയാണ് നാല് ഐ ഐ ടി വിദ്യാർത്ഥികൾ. ഇന്ത്യയിലെ വിവിധ ഐ ഐ ടികളിലെ നാല് വിദ്യാർത്ഥികൾ ജെ ഇ ഇ, നീറ്റ് പ്രവേശന പരീക്ഷയെഴുതാൻ താൽപ്പര്യമുള്ളവരെ അതിന് തയ്യാറെടുക്കാൻ പരിശീലനം നൽകുന്നു. അവർ നാല് പേരും അവരവരുടെ യൂട്യൂബ് ചാനലുകൾ വഴിയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

Advertisment

ബോംബെ ഐ ഐ ടി വിദ്യാർത്ഥിയും 'അക്കാഡ് ബൂസ്റ്റ്' എന്ന കമ്പനിയുടെ സ്ഥാപനകനുമായി കൽപിത് വീർവാൾ, ബോംബെ ഐ ഐടിയിലെ റുഷി കാലെ, ബോംബെ ഐ ഐടിയിലെ ഏകനൂർ സിങ്, ഡൽഹി ഐ ഐ ടിയിലെ തത്സം രഞ്ജൻ, എന്നിവരാണ് അവരവരുടെ യൂ ട്യൂബ് ചാനലുകളിലൂടെ പ്രവേശന പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണയും പരിശീലനവും വഴികാട്ടികളുമായി രംഗത്തുള്ളത്.

പ്രവേശന പരീക്ഷയ്ക്കുള്ള സഹായം മാത്രമല്ല, ക്യാംപസുകളെ കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുന്നതിനും ക്യാമ്പസുകളെ അടുത്തറിയുന്നതിനും ഈ യൂടബർമാരുടെ വീഡിയോകൾ സഹായിക്കും. ഐഐ ടി പ്രവേശന പരീക്ഷ മാത്രമല്ല, അതിന് ശേഷമുള്ള പഠനത്തെ കുറിച്ചും മാർഗദർശകമാകുന്നതാണ് ഇവരുടെ പ്രവർത്തനം. ജെഇഇ അഡ്വാൻസ്ഡ് 2020-ൽ അഖിലേന്ത്യാ റാങ്ക് 1243 നേടി പഞ്ചാബിൽ നിന്നുള്ള ഏകനൂർ സിങ് ബോംബേ ഐ ഐടി യിലെ അവസാന വർഷം മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയാണ്. ക്യാമ്പസിലെ തന്റെ ജീവിതം രേഖപ്പെടുത്തി തുടങ്ങിയ യൂട്യൂബിൽ ജെ ഇഇ അഡ്വാൻസ്ഡിനുള്ള തയ്യാറെടുപ്പിനുള്ള ടിപ്പുകൾ ഉൾപ്പെടുത്തിയ വിഡിയോ നൽകുന്നു. നിലവിൽ യൂട്യൂബ് ചാനലലിൽ 131K ഫോളോവേഴ്സ് ഉണ്ടെന്ന് ഏകനൂർ സിങ് പറയുന്നു.

"സഹോദരാ നിങ്ങൾ ഒരു സുഹൃത്തിനെപ്പോലെ പഠിപ്പിച്ചു… ശരിക്കും 10 മിനിറ്റിനുള്ളിൽ കഠിനമായ ഈ വിഷയം ലളിതമായി മനസ്സിലാക്കാൻ കഴിഞ്ഞു," ഡൽഹി ഐ ഐടിയിലെ വിദ്യാർത്ഥിയായ തത്സം രഞ്ജന്റെ യൂട്യൂബ് ചാനലിൽ ലഭിച്ച നിരവധി കമന്റുകളിൽ ഒന്നാണിത്. 2022-ൽ JEE അഡ്വാൻസ്ഡ് (AIR 395) കൂടാതെ മറ്റ് പ്രധാന എഞ്ചിനീയറിംഗ് പരീക്ഷകളിലും മികച്ച സ്കോർ നേടിയ വിദ്യാർത്ഥിയാണ് തത്സം രഞ്ജൻ. പുതുതായി ഈ കോഴ്സ് പഠിക്കാൻ എത്തുന്നവർക്ക് പ്രായോഗികമായ ഉപദേശങ്ങൾ നൽകാനും അവരെ പഠിപ്പിക്കാനും വഴികാട്ടാനും ഉള്ള താൽപ്പര്യമാണ് തന്നെ യൂട്യൂബറാക്കിയതെന്ന് അദ്ദേഹം പറയുന്നു. കമ്പ്യൂട്ടിങ്ങിലും കണക്കിലും ഇരട്ട ബിരുദത്തിനാണ് തത്സം പഠിക്കുന്നത്.

Advertisment

ബോംബെ ഐ ഐ ടിയിലെ അവസാന വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ റുഷി കാലെ ഐ ഐടി പ്രവേശനം കിട്ടിയപ്പോൾ സമ്മാനമായി വീട്ടുകാർ വാങ്ങി നൽകിയ സ്മാർട്ട് ഫോൺ ഉപയോഗിച്ചാണ് യൂട്യൂബ് വീഡിയോകൾ ചെയ്യുന്നത്. വിഡിയോയും പോഡ്കാസ്റ്റുമൊക്കെയായി പുതിയ വിദ്യാർത്ഥികൾക്ക് വഴികാട്ടുകയാണ് റുഷി കാലെ.

2023 ഫെബ്രുവരി 26 ന് റുഷി കാലെ പോസ്റ്റ് ചെയ്ത വിഡിയോ 12 ലക്ഷത്തോളം പേർ കണ്ടു. ജെ ഇ ഇ അഡ്വാസൻസ്ഡ് ചോദ്യങ്ങൾ ഉത്തരം പറയാൻ ഐ ഐ ടി വിദ്യാർത്ഥികൾക്ക് കഴിയുമോ എന്നതായിരുന്നു അത്. ശരിയായ ഉത്തരങ്ങൾ നൽകുന്നവർക്ക് 500 രൂപ സമ്മാനമായി നൽകിക്കൊണ്ട് ക്യാമ്പസിലൂടെ നടന്ന ആ വിഡിയോയാണ് ഇത്രയധികം പ്രചാരം നേടിയയത്. 2,100 ലേറെ കമന്റും അതിന് ലഭിച്ചു. മികച്ച യൂട്യൂബർ ആകുക എന്നത് ഇപ്പോൾ റുഷികാലെയുടെ പുതിയൊരു ലക്ഷ്യം കൂടെയായി മാറിയിരിക്കുന്നു.

എഞ്ചിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് യുട്യൂബ് ചാനൽ നടത്തുന്ന കൽപിത് വീർവാൾ പ്രവേശന പരീക്ഷയിൽ ചരിത്രമെഴുതിയ വിദ്യാർത്ഥിയാണ്. 2017ലെ ജെഇഇ മെയിനിൽ 360/360 മാർക്ക് നേടിയാണ് കൽപിത് വീർവാൾ ചരിത്രം സൃഷ്ടിച്ചത്. ഈ അപൂർവ നേട്ടം കൈവരിച്ചതോടെ, ജെഇഇയെ കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും കൽപ്പിതിന് മറുപടി പറയേണ്ടി വന്നു.

ഐഐടി ബോംബെയിൽ പഠിക്കുമ്പോൾ 'അക്കാഡ്ബൂസ്റ്റ്' എന്ന കമ്പനി ആരംഭിച്ച അദ്ദേഹം 2018 ൽ തന്റെ യൂട്യൂബ് വിഡിയോകളിലൂടെ സജീവമായി. നിലവിൽ അദ്ദേഹത്തിന്റെ ചാനലിന് 334K ഫോളോവേഴ്‌സ് ഉണ്ട്. ഐഐടി ബോംബെയിലെ മറ്റുള്ളവർ ഇന്റേൺഷിപ്പിനും പ്ലെയ്‌സ്‌മെന്റിനുമായി ശ്രമിക്കുമ്പോൾ കൽപിത് തന്റെ കമ്പനിയിലേക്ക് ഇന്റേണുകളെ നിയമിക്കുകയായിരുന്നു.

“വിദ്യാർത്ഥികൾക്ക് വഴികാട്ടാനും ഉപദേശങ്ങൾ നൽകാനും ഒരു പൊതു പ്ലാറ്റ്‌ഫോം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു, അതിലൂടെ അവർ പരീക്ഷയ്ക്ക് മാത്രമല്ല, അവരുടെ മുന്നിലുള്ള ജീവിതത്തിനും തയ്യാറെടുക്കുന്നു,” കൽപിത് വീർവാൾ പറഞ്ഞു, തന്റെ ചാനലായ അക്കാഡ ബൂസ്റ്റ് (AcadBoost) ന് ജെ ഇ ഇ മെയിൽ (JEE Main), നീറ്റ് (NEET) എന്നിവ എഴുതാൻ തയ്യാറെടുപ്പ് നടത്തുന്നതിന് സഹായകമായ വീഡിയോകൾ ഉണ്ട്. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യ പഠനത്തിന് സഹായിക്കുന്ന ഉള്ളടക്കവുമുണ്ട്.

‘ഐഐടികളുടെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെ’ (Shocking realities of IITs ) എന്ന കൽപിതിന്റെ വീഡിയോ ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 2018 നവംബർ 25-ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.9 ദശലക്ഷത്തിലധികം പേർ കണ്ടു. എഞ്ചിനീയറിങ് മേഖലയോട് അഭിനിവേശമുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾ ഐഐടി ജെഇഇ അഡ്വാൻസ്ഡിന് തയ്യാറെടുക്കാവൂ എന്നും അദ്ദേഹം പറയുന്നു.

Jee Neet Exam Iit Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: