scorecardresearch

ഗേറ്റ് 2020: പരീക്ഷ പേപ്പറുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഗേറ്റ് 2020 പരീക്ഷയ്ക്കായി 8,60,112 പേരാണ് റജിസ്റ്റർ ചെയ്തിട്ടുളളത്

ഗേറ്റ് 2020 പരീക്ഷയ്ക്കായി 8,60,112 പേരാണ് റജിസ്റ്റർ ചെയ്തിട്ടുളളത്

author-image
Education Desk
New Update
gate 2020, ie malayalam

ഐഐടി ഡൽഹി ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2020) പരീക്ഷയുടെ മുഴുവൻ പേപ്പറുകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൻട്രൻസ് പരീക്ഷ ഫെബ്രുവരി 1, 2, 8, 9 തീയതികളിലായി 8 സെഷനുകളായാണ് നടക്കുക. ഗേറ്റ് 2020 പരീക്ഷയ്ക്കായി 8,60,112 പേരാണ് റജിസ്റ്റർ ചെയ്തിട്ടുളളത്. കഴിഞ്ഞ വർഷം 9.27 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഐഐടികളിൽ എംടെക്ക് ഫീസ് വർധിപ്പിക്കാനുളള കേന്ദ്രമന്ത്രാലയത്തിന്റെ നടപടിയാണ് ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറയാൻ കാരണമെന്നാണ് നിഗമനം.

Advertisment

gate 2020, ie malayalam പരീക്ഷ ടൈംടേബിൾ

ഗേറ്റ് 2020 പരീക്ഷയിൽ കൂടുതൽ പേരും മെക്കാനിക്കൽ എൻജിനീയറിങ് (ME) കോഴ്സിലേക്കാണ് അപേക്ഷിച്ചിരിക്കുന്നത്, 1,71,432 പേർ. ഏറ്റവും കുറവ് ഇക്കോളജി ആൻഡ് ഇവലൂഷൻ (EY) കോഴ്സിലേക്കാണ്, 1,750 പേർ. പുതുതായി അവതരിപ്പിച്ച ബയോമെഡിക്കൽ എൻജിനീയറിങ് (BM) കോഴ്സിലേക്കുളള പരീക്ഷയ്ക്ക് 2,229 അപേക്ഷകളാണ് ലഭിച്ചിട്ടുളളത്.

ഐഐടികളിലെ ഫീസ് വർധനയെ കേന്ദ്രം പിന്തുണച്ചിരുന്നു. ഐഐടികളിലും പൊതുമേഖലയിലും റിക്രൂട്ട്‌മെന്റ് പ്രക്രിയ സമന്വയിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ ഐഐടികളിലുടനീളം ഓരോ വർഷവും 15-20 ശതമാനത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 2017 ൽ പഴയ ഏഴ് ഐഐടികളിൽ മാത്രം എംടെക് കോഴ്സുകളിലായി 280 സീറ്റുകൾ ഒഴിഞ്ഞുകിടന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്താകമാനമുളള ഐഐടികളിലായി ആകെ 2,500 സീറ്റുകളാണുളളത്.

Gate Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: