ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി പുതിയ രണ്ടു പിജി കോഴ്സുകൾ തുടങ്ങി. കോഗ്നിറ്റീവ് സയൻസിലും ഇക്കണോമിക്സിസും എംഎസ്‌സി കോഴ്സുകളാണ് തുടങ്ങിയത്. ജൂലൈ 2020 മുതൽ പുതിയ കോഴ്സുകൾക്ക് തുടങ്ങും. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് ഡിപ്പാർട്മെന്റുകൾക്ക് കീഴിലാണ് കോഴ്സുകൾ.
25 സീറ്റുകൾ വീതമാണ് ഓരോ കോഴ്സിലുമുളളത്. അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്. താൽപര്യമുളള വിദ്യാർഥികൾക്ക് ഐഐടി ഡൽഹിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ദേശീയ തലത്തിലുളള എൻട്രൻസ് പരീക്ഷയായ ജോയിന്റ് അഡ്മിഷൻസ് ടെസ്റ്റ് മുഖേനയാണ് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുക.
Read Also: എൽഎൽഎം പ്രവേശന പരീക്ഷ: ഉത്തര സൂചിക പ്രസിദ്ധീകരിച്ചു
ഐഐടി ഡൽഹി പുതിയൊരു ബിരുദ കോഴ്സ് തുടങ്ങുന്നതായി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ബാച്ചിലേഴ്സ് ഇൻ ഡിസൈൻ (BDes) കോഴ്സ് അടുത്ത അധ്യയന വർഷത്തിലായിരിക്കും തുടങ്ങുക. നാലു വർഷം ദൈർഘ്യമുളള കോഴ്സിൽ 20 സീറ്റുകളായിരിക്കും ഉണ്ടാവുക. ജെഇഇ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.