GATE 2021 Result: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി-ബോംബെ) ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) ഫലം പ്രഖ്യാപിച്ചു. 1.26 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ യോഗ്യത നേടി. ഫെബ്രുവരി 14 നാണ് ഈ വർഷത്തെ പരീക്ഷകൾ സമാപിച്ചത്. ഈ വർഷം പരീക്ഷകളിൽ ആകെ 78 ശതമാനം ഹാജർ രേഖപ്പെടുത്തി. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി 6, 7, 13, 14 തീയതികളിൽക്ക് പുറമെ ഫെബ്രുവരി 5, 12 തീയതികളിൽ കൂടി അധിക ദിവസമെടുത്താണ് പൂർത്തിയാക്കിയത്.
അതത് പേപ്പറുകളിൽ വിദ്യാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ് ഫലം പ്രഖ്യാപിച്ചത്. ഫലം പ്രഖ്യാപിച്ച തീയതി മുതൽ മൂന്ന് വർഷത്തേക്ക് സ്കോർ സാധുവായി തുടരും.
സ്ഥാനാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (gate.iitb.ac.in) വഴി ഫലം പരിശോധിക്കാം. ഇതിനായി ഹോംപേജിൽ, ‘GATE 2021 result’ എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ഫലം സ്ക്രീനിൽ ദൃശ്യമാകും. അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.