scorecardresearch

ഇഗ്നോ ടേം എൻഡ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു

നേരത്തെ ഡിസംബർ 7 ന് പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്

നേരത്തെ ഡിസംബർ 7 ന് പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്

author-image
Education Desk
New Update
ignou university, ie malayalam

ന്യൂഡൽഹി: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ)യുടെ ഡിസംബർ സെഷനിലെ ടേം എൻഡ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. പുതുക്കിയ തീയതികൾ അനുസരിച്ച് ഡിസംബർ 31 നായിരിക്കും പരീക്ഷകൾ തുടങ്ങുക. നേരത്തെ ഡിസംബർ 7 ന് പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്.

Advertisment

ജാർഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇഗ്നോ ടേം എൻഡ് പരീക്ഷ തീയതികൾ പുതുക്കിയതെന്ന് യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 2019 ഡിസംബർ 31, 2020 ജനുവരി 1, 2, 3 തീയതികളിലായാണ് പരീക്ഷകൾ നടക്കുക.

ജനുവരി 2020 സെഷനിലേക്കുളള അഡ്മിഷൻ നടപടികളും ഇഗ്നോ തുടങ്ങിയിട്ടുണ്ട്. ignou.ac.in പോർട്ടലിലൂടെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

  • ignou.ac.in പോർട്ടൽ സന്ദർശിക്കുക
  • റജിസ്റ്റർ ഓൺലൈനിൽ ക്ലിക്ക് ചെയ്യുക
  • Fresh Admission സെലക്ട് ചെയ്യുക
  • പുതിതായി തുറക്കുന്ന പേജിൽ New Registration ടാബിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക
  • ആവശ്യമായ വിവരങ്ങൾ നൽകി അഡ്മിഷനായി അപേക്ഷിക്കുക
Advertisment
Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: