ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) വിവിധ കോഴ്സുകളിലേക്കുളള പ്രവേശന തീയതി വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെ അപേക്ഷകൾ സമർപ്പിക്കാം. നേരത്തെ ജനുവരി 20 ൽനിന്നും ഫെബ്രുവരി 15 ലേക്ക് തീയതി നീട്ടിയിരുന്നു. ignou.ac.in എന്ന വെബ്സൈറ്റ് വഴിയാണ് വിദ്യാർഥികൾ അപേക്ഷിക്കേണ്ടത്.

അപേക്ഷാ ഫോമുകൾ പരിശോധിച്ചശേഷം യോഗ്യതയുള്ളവർക്ക് പ്രവേശനം ലഭിക്കും. വിദ്യാർഥികൾ ഏതു സെന്ററിലേക്കാണോ അപേക്ഷിച്ചിരിക്കുന്നത്, അതിനനുസരിച്ച് പ്രവേശനം ലഭിച്ചത് സംബന്ധിച്ച സന്ദേശം ലഭിക്കാൻ വൈകും.

Read More: എൽഎൽഎം പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ഫെബ്രുവരി 14 മുതൽ

IGNOU January 2020 admission: അപേക്ഷിക്കേണ്ട വിധം

Step 1: ഔദ്യോഗിക വെബ്സൈറ്റായ ignouadmission.smarth.edu.in കാണുക
Step 2: ‘click here for new registration’ ക്ലിക്ക് ചെയ്യുക
Step 3: ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തശേഷം വെരിഫൈ ചെയ്യുക
Step 4: ഫോം പൂരിപ്പിക്കുക, ഫൊട്ടോ അപ്‌ലോഡ് ചെയ്യുക
Step 5: ഫീസ് അടയ്ക്കുക

IGNOU January 2020 admission: ആവശ്യമായ രേഖകൾ

> സ്കാൻ ചെയ്ത ഫൊട്ടോ
> സ്കാൻ ചെയ്ത ഒപ്പ്
> വയസ് തെളിയിക്കുന്ന രേഖയുടെ സ്കാൻ ചെയ്ത പകർപ്പ്
> വിദ്യാഭ്യാസ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ്
> എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ) സ്കാൻ ചെയ്ത പകർപ്പ്
> കാറ്റഗറി സർട്ടിഫിക്കറ്റ് (എസ്‌സി/എസ്ടി/ഒബിസി) സ്കാൻ ചെയ്ത പകർപ്പ്
> ബിപിൽ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്

അപേക്ഷ ഫീസ്

കോഴ്സുകൾക്ക് അനുസരിച്ച് അപേക്ഷ ഫീസിലും മാറ്റമുണ്ടാകും. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് ഇല്ല.

സംശയങ്ങൾക്ക് വിദ്യാർഥികൾക്ക് സ്റ്റുഡന്റ് സർവീസ് സെന്ററുമായി ssc@ignou.ac.in എന്ന ഇ-മെയിൽ മുഖേനയോ 011-29572513, 29572514 എന്നീ ഫോൺ നമ്പറുകൾ മുഖേനയോ ബന്ധപ്പെടുക.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook