/indian-express-malayalam/media/media_files/uploads/2019/10/ignou-exam.jpg)
IGNOU December term-end online exam form 2019: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്‌നോ) 2019 ഡിസംബർ സെഷനിലെ ടേം എൻഡ് പരീക്ഷകൾക്കുളള ഫോം സമർപ്പിക്കുന്നതിനുളള തീയതി നീട്ടി. വിദ്യാർഥികൾക്ക് ഒക്ടോബർ 20 വരെ ടേം എൻഡ് എക്സാം (TEE) ഫോം സമർപ്പിക്കാം. നേരത്തെ ഒക്ടോബർ അഞ്ചുവരെയും പിന്നീട് ഒക്ടോബർ 10 വരെയും നീട്ടിയ തീയതിയാണ് ഇപ്പോൾ 20 ലേക്ക് മാറ്റിയത്.
അതേസമയം, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് പ്രോഗ്രാമിനുളള അപേക്ഷകൾ ഒക്ടോബർ 10 വരെ മാത്രമേ സ്വീകരിക്കൂ. മറ്റുളള കോഴ്സുകളിൽ ഒക്ടോബർ 20 വരെ ഫീസ് ഇനത്തിൽ പിഴത്തുക കൂടാതെ വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. ഇതു കഴിഞ്ഞാൽ വിദ്യാർഥികൾ വൈകിയതിനുളള പിഴ തുക അടയ്ക്കേണ്ടി വരും. exam.ignou.ac.in വഴി ഫീസ് അടയ്ക്കാം. ബിഎസ്‌സി നഴ്സിങ്ങിനുളള എൻട്രൻസ് പരീക്ഷ നവംബർ ഒൻപതിനു നടക്കും. മറ്റു പരീക്ഷകളുടെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഒക്ടോബർ 21 മുതൽ 31 വരെ വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാം. 500 രൂപയാണ് ഫീസ്. അതുകഴിഞ്ഞാൽ 1,000 രൂപ ഫീസ് ഇനത്തിൽ അടയ്ക്കേണ്ടിവരും. നവംബർ ഒന്നു മുതൽ അഞ്ചുവരെയാണ് പിഴ തുക അടയ്ക്കം ഫീസ് അടയ്ക്കുന്നതിനുളള തീയതി.
IGNOU December term-end online exam form 2019: അപേക്ഷിക്കേണ്ട വിധം
Step 1: ignou.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
Step 2: ഹോം പേജിൽ ‘alerts' നു കീഴിലുളള ‘online exam form for TEE December 2019’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: നിർദേശങ്ങൾ കൃത്യമായി വായിച്ചശേഷം checkbox ൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം proceed to fill online exam form’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 4: ആവശ്യമായ വിവരങ്ങൾ നൽകിയശേഷം submit ക്ലിക്ക് ചെയ്യുക
Step 5: ഫോം പൂരിപ്പിക്കുക, പണം അടയ്ക്കുക
IGNOU December term-end online exam form 2019: ഫീസ്
ഓരോ കോഴ്സിനും പരീക്ഷാ ഫീസായി 150 രൂപ ഓൺലൈനായി അടയ്ക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.