/indian-express-malayalam/media/media_files/uploads/2019/11/exam-1.jpg)
IGNOU December TEE hall ticket 2019: ന്യൂഡൽഹി: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 2019 ലെ ടേം എൻഡ് പരീക്ഷകൾക്കുളള ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in ൽ നിന്നും വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 31 മുതലാണ് ടേം എൻഡ് പരീക്ഷകൾ തുടങ്ങുക. നേരത്തെ ഡിസംബർ ഏഴിന് പരീക്ഷകൾ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഡിസംബർ 31 ലേക്ക് മാറ്റുകയായിരുന്നു.
Read Also: ഇഗ്നോ ടേം എൻഡ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു
IGNOU TEE admit cards: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വിധം
Step 1: ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിക്കുക
Step 2: ഹോം പേജിലെ ‘Hall ticket for December Term end examination’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ പുതിയൊരു പേജ് തുറക്കും
Step 4: ആ പേജിൽ നിങ്ങളുടെ ഒൻപതക്ക എൻറോൾമെന്റ് നമ്പർ നൽകി പ്രോഗ്രാം സെലക്ട് ചെയ്ത് submit ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 4: അതു കഴിയുമ്പോൾ സ്ക്രീനിൽ ഹാൾ ടിക്കറ്റ് കാണാനാകും
Step 5: ഹാൾ ടിക്കറ്റിലെ വിവരങ്ങൾ പരിശോധിച്ചശേഷം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
പരീക്ഷ എഴുതുന്ന വിദ്യാർഥികൾ പരീക്ഷ ഹാളിൽ എത്തുമ്പോൾ ഹാൾ ടിക്കറ്റ് കയ്യിലുണ്ടാവണം. ഹാൾ ടിക്കറ്റ് ഇല്ലാതെ എത്തുന്ന വിദ്യാർഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല
IGNOU December TEE: പരീക്ഷാ തീയതി
ചൊവ്വ - ഡിസംബർ 31, 2019
ബുധൻ - ജനുവരി 1, 2020
വ്യാഴം - ജനുവരി 2, 2020
വെളളി - ജനുവരി 3, 2020
ജനുവരി 2020 ലേക്കുളള ഓൺലൈൻ അഡ്മിഷൻ നടപടികൾ ഇഗ്നോ ഇതിനോടം തുടങ്ങിയിട്ടുണ്ട്. ignou.ac.in വെബ്സൈറ്റ് വഴിയാണ് താൽപര്യമുളള വിദ്യാർഥികൾ അപേക്ഷിക്കേണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us